Posted On
date_range Updated On
date_range പേസിന് നദാല്‍ കൂട്ട്
ന്യൂഡല്‍ഹി: പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്‍റില്‍ ഡബ്ള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസിന് കൂട്ടാളി ലോക ടെന്നിസിലെ അതികായന്‍ സ്പെയിനിന്‍െറ റാഫേല്‍ നദാല്‍. പാരിസിലെ
ബെര്‍സിയില്‍ പലായിസ് ഒമ്നിസ്പോര്‍ട്സില്‍ അടുത്തയാഴ്ചയാണ് മത്സരം.
42കാരനായ ലിയാണ്ടറും 29കാരനായ നദാലും ആദ്യമായാണ് ഒന്നിക്കുന്നത്. കളിമണ്‍ കോര്‍ട്ടിലെ രാജാവായി അറിയപ്പെട്ടിരുന്ന നദാലിനെ പരിക്കും ഫോമില്ലായ്മയും അലട്ടിയ വര്‍ഷമായിരുന്നു ഇത്തവണ. ഇന്ത്യന്‍ താരവുമൊത്തുള്ള കൂട്ടുകെട്ട് മികച്ച അനുഭവമായിരിക്കുമെന്ന് റാഫേല്‍ അഭിപ്രായപ്പെട്ടു.മിക്സഡ് ഡബ്ള്‍സില്‍ സ്വിസ് താരം മാര്‍ട്ടിന ഹിംഗിസിനൊപ്പം വിംബ്ള്‍ഡണ്‍, യു.എസ് ഓപണ്‍, ആസ്ട്രേലിയന്‍ ഓപണ്‍ എന്നിവ ഈ വര്‍ഷം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.