Posted On
date_range Updated On
date_range ഡബ്ള്യു.ടി.എ ഫൈനല്‍സ്: റഡവാന്‍സ്കക്ക് കിരീടം
സിംഗപ്പൂര്‍: സിംഗ്ള്‍സ് പോരില്‍ ഈ വര്‍ഷത്തെ അവസാന ജേത്രിയായി പോളണ്ടിന്‍െറ അഗ്നിയേസ്ക റഡവാന്‍സ്ക ഡബ്ള്യു.ടി.എ ഫൈനല്‍സ് കിരീടമുയര്‍ത്തി. ഫൈനലില്‍ നാലാം സീഡ് പെട്ര ക്വിറ്റോവയെ 6-2, 4-6, 6-3ന് തകര്‍ത്താണ് തന്‍െറ കരിയറിലെ ഏറ്റവും വലിയ കിരീടം റഡവാന്‍സ്ക സ്വന്തമാക്കിയത്.
ഡബ്ള്യു.ടി.എ ഫൈനല്‍സിന്‍െറ റൗണ്ട് റോബിന്‍ ഘട്ടത്തില്‍ 1-2ന് പിന്നിലായതിനുശേഷം ഒടുവില്‍ കിരീടം നേടുന്ന ആദ്യ താരമാണ് റഡവാന്‍സ്ക.
മരിയ ഷറപോവയോടും ഫ്ളാവിയ പെന്നേറ്റയോടുമാണ് റൗണ്ട് റോബിന്‍ പോരാട്ടത്തില്‍ അഞ്ചാം സീഡ് റഡവാന്‍സ്ക തോല്‍വി വഴങ്ങിയത്. അവസാന ഗ്രൂപ് പോരില്‍ ഒന്നാം സീഡ് സിമോണ ഹാലെപിനെ തോല്‍പിച്ചാണ് പോളിഷ് താരം സെമിയിലേക്ക് മുന്നേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.