സിന്‍സിനാറ്റി (യു.എസ്): സിന്‍സിനാറ്റി ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ^മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് സെമി പ്രവേശം. അമേരിക്കയുടെ ക്രിസ്റ്റീന എംഷാലെകൊകോ^വാന്‍ഡ്വെഗെ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു ഇവരുടെ സെമി പ്രവേശം (6^4, 6^1 ). സെമിയില്‍ തായ്പേയി ജോഡികളായ ഹവോ ചിങ്^യുങ് ജാന്‍ ചാന്‍ സഖ്യത്തെയാണ് ഇന്തോ^സ്വിസ് സഖ്യം നേരിടുക. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ^ഫ്ലോറിന്‍ മെര്‍ജിയ സഖ്യവും ലിയാന്‍ഡര്‍ പേസ്^സ്റ്റാനിസ്ളാസ് വാവ്റിങ്ക സഖ്യവും ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി.
അതേ സമയം ഫ്രഞ്ച് ഓപണ്‍ ഫൈനലിലെ തോല്‍വിക്ക് പകരംവീട്ടി സ്വിസ് താരം സ്റ്റാനിസ്ളാവ് വാവ്റിങ്കയെ തകര്‍ത്ത് ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകോവിച് സിന്‍സിനാറ്റി ഓപണ്‍ ടെന്നിസ് പുരുഷ സിംഗ്ള്‍സ് സെമിയിലേക്ക് കുതിച്ചു. മറ്റൊരു ക്വാര്‍ട്ടറില്‍ ചെക് റിപ്പബ്ളിക്കിന്‍െറ തോമസ് ബെര്‍ഡിച്ചിനെ 6^4, 6^2ന് അട്ടിമറിച്ച അലക്സാണ്ടര്‍ ഡോല്‍ഗോപൊലോവ് ആണ് സെമിയില്‍ ദ്യോകോവിച്ചിന്‍െറ എതിരാളി. ലോക രണ്ടാം നമ്പര്‍ താരം റോജര്‍ ഫെഡററും ബ്രിട്ടന്‍െറ ആന്‍ഡി മറെയും രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.