ഹാംബര്‍ഗ് ഓപ്പണില്‍ നദാല്‍ ഫൈനലില്‍

ഹാംബര്‍ഗ്: അനായാസ ജയവുമായി ഹാംബര്‍ഗ് ഓപ്പണില്‍ റാഫേല്‍ നദാല്‍ ഫൈനലിലേക്ക് കുതിച്ചു. സെമിയില്‍ ഇറ്റാലിയന്‍ താരം ആന്ദ്രെസ് സെപ്പിയെ 6-1, 6-2 നാണ് നദാല്‍ തോല്‍പ്പിച്ചത്. ലോക 10 ാം നമ്പര്‍ സ്പാനിഷ് താരം ഒരു മണിക്കൂര്‍ 18 മിനിറ്റില്‍ മത്സരം സ്വന്തമാക്കി. ഏഴ് തവണയാണ് നദാല്‍ എതിരാളിയുടെ സെര്‍വ് ബ്രേക്ക് ചെയ്തത്. കരിയറിലെ 47 ാം കളിമണ്‍ കോര്‍ട്ട് കിരീടമാണ് നദാല്‍ ലക്ഷ്യമിടുന്നത്. മറ്റൊരു ഇറ്റാലിയന്‍ താരമായ ഫാബിയോ ഫോഗിനിയാണ് ഫൈനലില്‍ നദാലിന്‍െറ എതിരാളി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.