ഏഷ്യൻ ഷൂട്ടിങ്​: സൗരഭ്​ ചൗധരിക്ക് വെള്ളി

ദോഹ: ഖത്തറിൽ നടക്കുന്ന ഏഷ്യൻ ഷൂട്ടിങ്​ ചാമ്പ്യൻഷിപ്പിൽ കൗമാരതാരം സൗരഭ്​ ചൗധരിക്ക് 10 മീറ്റർ എയർ പിസ്​റ്റൾ വി ഭാഗത്തിൽ​ വെള്ളി. 244.5 പോയൻറ്​ നേടിയാണ്​ 17കാരനായ സൗരഭ്​ ഉത്തര കൊറിയയുടെ കിം സോങ്​ ഗുകിന്​ പിന്നിൽ രണ്ടാമനായത്​. മറ്റൊരു ഇന്ത്യൻ ഷൂട്ടറായ അഭിഷേക്​ വർമയും ഫൈനലിലെത്തിയെങ്കിലും അഞ്ചാം സ്​ഥാനംകൊണ്ട്​ തൃപ്​തിപ്പെടേണ്ടിവന്നു. ചൗധരിയും വർമയും നേര​േത്തതന്നെ ഒളിമ്പിക്​ യോഗ്യത സ്വന്തമാക്കിയിരുന്നു. ചാമ്പ്യൻഷിപ്പിലൂടെ ആറ്​ ഒളിമ്പിക്​ ക്വോട്ട സ്വന്തമാക്കിയ ഇന്ത്യ ടോക്യോക്കു​ പറക്കുന്ന ഷൂട്ടിങ്​ സംഘത്തി​​െൻറ അംഗബലം 15 ആക്കി ഉയർത്തിയിരുന്നു.

Tags:    
News Summary - sourabh choudhary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.