?????????? ?????????? ????????????????? ????????? 22-???? ???? ??????????? ???????? ???????? ????? ??????????????? ??????????????????

സീനിയർ സോഫ്റ്റ്ബാൾ  ചാമ്പ്യൻഷിപ്പിന്​ തുടക്കം

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സീ​നി​യ​ര്‍ സോ​ഫ്റ്റ്ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന് കോ​ഴി​ക്കോ​ട് കോ​ര്‍പ​റേ​ഷ​ന്‍ സ്​​റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്കം. മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ടൂ​ര്‍ണ​മ​െൻറി​ൽ 14 ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി പു​രു​ഷ-​വ​നി​ത ടീ​മു​ക​ളി​ലാ​യി 550ഓ​ളം താ​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. എം.​കെ. രാ​ഘ​വ​ന്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ടി.​സി. അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ബാ​ബു പ​റ​ശ്ശേ​രി പ​താ​ക ഉ​യ​ർ​ത്തി. കോ​ർ​പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​രാ​ധാ​കൃ​ഷ്ണ​ൻ, കേ​ര​ള സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ മെം​ബ​ർ ടി.​എം. അ​ബ്​​ദു​റ​ഹ്​​മാ​ൻ, കേ​ര​ള സോ​ഫ്റ്റ്ബാ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​നി​ൽ എ. ​ജോ​ൺ​സ​ൺ, ക​മാ​ൽ വ​ര​ദൂ​ർ, എ​ട​യ​ത്ത് ശ്രീ​ധ​ര​ൻ, എ.​കെ. നി​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

ഓ​ര്‍ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി എ.​കെ. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് സ്വാ​ഗ​ത​വും പി. ​ശ​ഫീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ വേ​ൾ​ഡ് സോ​ഫ്റ്റ്ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ പി.​പി. അ​ജ്മ​ൽ, ആ​ർ. വി​നീ​ത്, രാ​ഗ​മാ​ലി​ക എ​ന്നി​വ​രെ ആ​ദ​രി​ച്ചു.പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട കാ​സ​ർ​കോ​ടി​നെ 4-1നും ​തി​രു​വ​ന​ന്ത​പു​രം എ​റ​ണാ​കു​ള​ത്തെ 8-0ത്തി​നും കോ​ഴി​ക്കോ​ട്- ഇ​ടു​ക്കി​യെ 7--0ത്തി​നും തോ​ൽ​പി​ച്ചു. വ​നി​ത വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​ല്ല​ത്തെ 14-0ത്തി​നും ഇ​ടു​ക്കി ക​ണ്ണൂ​രി​നെ 7--0ത്തി​നും കോ​ട്ട​യം പ​ത്ത​നം​തി​ട്ട​യെ 15-5നും ​കീ​ഴ​ട​ക്കി. അ​ടു​ത്ത​മാ​സം അ​വ​സാ​ന​വാ​രം പ​ഞ്ചാ​ബി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ സീ​നി​യ​ര്‍ സോ​ഫ്റ്റ്ബാ​ള്‍ ടീ​മി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട കേ​ര​ള ടീ​മി​നെ ഇൗ ​ടൂ​ര്‍ണ​മ​െൻറി​ല്‍ നി​ന്നാ​ണ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മ​ത്സ​രം ഞാ​യ​റാ​ഴ്​​ച സ​മാ​പി​ക്കും.
Tags:    
News Summary - senior softball championship-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.