തൃശൂർ: സംസ്ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിെൻറ ആദ്യദിനത്തിൽ തിരുവനന്തപുരത്തിെൻറ മുന്നേറ്റം. സബ് ജൂനിയർ പെൺകുട്ടികളുടെ 400, 100 മീറ്ററുകളിൽ ഡബിൾ റെക്കോഡ് പ്രകടനവുമായി തിരുവനന്തപുരത്തിെൻറ ഭദ്ര സുദേവൻ താരമായി. വിമല കോളജ് അക്വാട്ടിക് അക്കാദമിയിൽ നടക്കുന്ന മത്സരത്തിൽ ആദ്യദിനം 36 മത്സരങ്ങളുെട ഫലം വന്നപ്പോൾ 22 സ്വർണവും 26 വെള്ളിയും 11 വെങ്കലവുമായി 225 പോയൻറുമായാണ് തിരുവനന്തപുരം ഏറെ മുന്നിലുള്ളത്. എറണാകുളം 65 പോയൻറുമായി രണ്ടാം സ്ഥാനത്തുണ്ട്.
കോട്ടയമാണ് (54) മൂന്നാമത്. ആതിഥേയരായ തൃശൂർ നാലാമതാണ്. സ്കൂളുകളിൽ കളമശേരി ഗവ. എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് മൂന്നു സ്വർണവും ഒാരോ വെള്ളിയും വെങ്കലവും നേടി 19 പോയൻറുമായി മുന്നിലാണ്. വാട്ടർ പോളോ അടക്കം 104 ഇനങ്ങളിലാണ് മത്സരം. 14 ജില്ലകളിൽ നിന്ന് 900 കുട്ടികളാണ് പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.