കോഴിക്കോട്: കേരളത്തിൽ വനിത ബാസ്കറ്റ്ബാൾ പ്രചാരണത്തിനായി അന്താരാഷ്ട്ര ഹൂപ്പത്തോൺ മത്സരം സംഘടിപ്പിക്കുന്നു. ടീം റിബൗണ്ടും കേരള ബാസ്കറ്റ്ബാൾ അസോസിയേഷനും സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പെങ്കടുക്കാനായി ബിഗ്വി ബാസ്കറ്റ്ബാൾ ലീഗിലെ ആസ്േട്രലിയൻ ക്ലബ് റിങ്വുഡ് ഹോക്സ് കേരളത്തിലെത്തും. ദേശീയ ചാമ്പ്യന്മാരായ കേരള ഒാൾസ്റ്റാർ വനിത ടീമുമായി റിങ്വുഡ് ഹോക്സ് അഞ്ചു നഗരങ്ങളിലായി ഏറ്റുമുട്ടും. നവംബർ അഞ്ചിനാണ് ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.