വാഷിങ്ടൺ: യു.എസിൽ ഹിജാബ് ധരിച്ച് കളിക്കളത്തിലിറങ്ങാൻ അനുമതി നേടി 16കാരിയായ മുസ്ലിം ബോക്സിങ് താരം അേമയ സഫർ. മിനിസോടയിൽനിന്നുള്ള സഫർ നീണ്ട നിയമയുദ്ധത്തിനു ശേഷമാണ് തെൻറ മതവും സ്വപ്നങ്ങളും ഒന്നിച്ചുകൊണ്ടുപോകാൻ അനുമതി നേടിയത്. കളിക്കിടെ ഹിജാബിനൊപ്പം കൈകളും കാലുകളും മുഴുവനായി മറക്കുന്ന വസ്ത്രം ധരിക്കാനും ഇനിയിവൾക്കു കഴിയും. ഇതൊരു വലിയ ചുവടാണെന്നും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവകാശം സഫർ നേടിയെടുത്തതിനു പിന്നിൽ കഠിന പരിശ്രമമുണ്ടെന്നും അവളുടെ പരിശീലകൻ നതാനിയേൽ െഹയിൽ അഭിപ്രായപ്പെട്ടു.
2020ലെ ടോക്യോ ഒളിമ്പിക്സിൽ പെങ്കടുക്കുക എന്നതാണ് സഫറിെൻറ ഇപ്പോഴത്തെ ലക്ഷ്യം. എന്നാൽ, ഇതിനായി തെൻറ മതവിശ്വാസപ്രകാരമുള്ള വസ്ത്രം ധരിക്കാൻ ഇൻറർനാഷനൽ ബോക്സിങ് ഒാർഗനൈസേഷെൻറ അനുമതി നേടണം. നിലവിൽ യു.എസിൽ നടക്കുന്ന മത്സരങ്ങളിൽ മാത്രമാണ് ഹിജാബ് ധരിക്കാൻ സഫറിന് അനുമതിയുള്ളത്. കഴിഞ്ഞവർഷം േഫ്ലാറിഡയിൽ നടന്ന മത്സരത്തിൽ ഹിജാബ് ധരിച്ചു കളിക്കുന്നതിൽനിന്ന് സഫറിനെ വിലക്കിയിരുന്നു. അന്ന് നിരാശയായി മടേങ്ങണ്ടിവന്ന സഫറിന് ഇനി നിരവധി പ്രാദേശിക മത്സരങ്ങളിലും ടൂർണമെൻറുകളിലും പെങ്കടുക്കാമെന്ന് ഹെയിൽ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.