തൃശൂർ: സംസ്ഥാന-ദേശീയ ബാസ്കറ്റ് ബാൾ താരവും കായികാധ്യാപകനുമായിരുന്ന പ്രഫ. എൻ.എം. ബാലചന്ദ്രൻ (79) നിര്യാതനായി. ദേശീയ ബാസ്കറ്റ് ബാൾ മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ കായിക വകുപ്പ് മേധാവിയായിരുന്നു. തൃശൂർ ബാസ്കറ്റ് ബാൾ ക്ലബ് സ്ഥാപകാംഗമാണ്. ജില്ല സ്പോർട്സ് കൗൺസിൽ അംഗമായിരുന്നു. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: -പ്രിയ, പ്രീത. മരുമകൻ: രാജേഷ് (ബിസിനസ്). സഹോദരങ്ങൾ: രാമചന്ദ്രൻ, കാശി, വെങ്കിടേശ്വരൻ, പരേതരായ ഗണപതി, ശങ്കരയ്യർ, ഹിന്ദു മുൻ ലേഖകൻ ഗോപാലകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച 11ന് തൃശൂർ എം.ജി റോഡിലെ ബ്രാഹ്മണ ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.