??????? ????????? ?????????????????????? ???????? ????? ??????????????? ??????? ?????? ??????? ???????? ??????? ??????

ദേ​ശീ​യ ജൂ​നി​യ​ർ ബാ​സ്​​ക​റ്റ്​​ബാ​ൾ: 32 വർഷത്തിനുശേഷം പു​രു​ഷ കി​രീ​ടം; വ​നി​ത​ക​ളി​ൽ റ​ണ്ണ​ർ അ​പ്​

ലു​ധി​യാ​ന: ദേ​ശീ​യ ജൂ​നി​യ​ർ ബാ​സ്​​ക​റ്റ്​​ബാ​ളി​ൽ മൂ​ന്നു​ പ​തി​റ്റാ​ണ്ട്​ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ കേ​ര​ള പു​രു​ഷ ടീ​മി​ന്​ കി​രീ​ടം. ലു​ധി​യാ​ന​യി​ലെ ഗു​രു​നാ​നാ​ക്ക്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ൽ രാ​ജ​സ്​​ഥാ​നെ തോ​ൽ​പി​ച്ചാ​ണ്​ സെ​ജി​ൻ മാ​ത്യു ​നാ​യ​ക​നാ​യ പു​രു​ഷ കേ​ര​ളം 32 വ​ർ​ഷ​ത്തി​നു​ശേ​ഷം കി​രീ​ട​മ​ണി​ഞ്ഞ​ത്. വ​നി​ത​ക​ളി​ൽ ത​മി​ഴ്​​നാ​ടി​നോ​ട്​ ​േതാ​റ്റ്​ റ​ണ്ണ​ർ അ​പ്പാ​യി. ഫൈ​ന​ലി​ൽ രാ​ജ​സ്​​ഥാ​നെ​തി​രെ 108-101 സ്​​കോ​റി​നാ​യി​രു​ന്നു കേ​ര​ള​ത്തി​​​െൻറ ജ​യം. ലീ​ഗ്​ റൗ​ണ്ടി​ൽ രാ​ജ​സ്​​ഥാ​നോ​ടേ​റ്റ പ​രാ​ജ​യ​ത്തി​നു​ള്ള മ​ധു​ര​പ്ര​തി​കാ​രം കൂ​ടി​യാ​യി വി​ജ​യം. ക​രു​ത്ത​രാ​യ ത​മി​ഴ്​​നാ​ടാ​ണ്​ വ​നി​ത​ക​ളെ 58-77ന്​ ​​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 

നെ​യ്​​വേ​ലി​യി​ൽ 1986-87 കാ​ല​യ​ള​വി​ൽ സി.​വി. സ​ണ്ണി​യു​ടെ ക്യാ​പ്​​റ്റ​ൻ​സി​യി​ലാ​യി​രു​ന്നു കേ​ര​ളം അ​വ​സാ​ന​മാ​യി സ്വ​ർ​ണം ക​ര​സ്​​ഥ​മാ​ക്കി​യി​രു​ന്ന​ത്. 1982ൽ ​പു​ണെ​യി​ലാ​യി​രു​ന്നു ആ​ദ്യ വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റ​ണ്ണേ​​​ഴ്സ്​ അ​പ്പാ​യ കേ​ര​ളം 85-89ന്​ ​പ​ഞ്ചാ​ബി​നെ ത​ക​ർ​ത്താ​ണ്​ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച​ത്. ഡ​ൽ​ഹി​ക്കെ​തി​രെ​യാ​യി​രു​ന്നു രാ​ജ​സ്​​ഥാ​​​െൻറ സെ​മി വി​ജ​യം. 29 പോ​യ​ൻ​റു​മാ​യി ഷ​ൻ​സി​ൽ മു​ഹ​മ്മ​ദ്​ ഫൈ​ന​ലി​ലെ ടോ​പ്​ സ്​​കോ​റ​ർ ആ​യി.

ചാ​ക്കോ സൈ​മ​ൺ (26), മു​ഹ​മ്മ​ദ്​ സാ​ലി​ഹ്​ (19), സെ​ജി​ൻ മാ​ത്യു (15) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. രാ​ജ​സ്​​ഥാ​നാ​യി ദീ​പ​ക്​ ചൗ​ധ​രി​യും സെ​മീ​ത്​ കു​മാ​റും 16 പോ​യ​ൻ​റ്​ വീ​തം നേ​ടി. സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ കോ​ച്ചാ​യ സു​ദീ​പ്​ ബോ​സാ​ണ്​ പു​രു​ഷ ടീ​മി​​​െൻറ പ​രി​ശീ​ല​ക​ൻ. കെ. ​സു​നി​ൽ അ​സി​സ്​​റ്റ​ൻ​റ്​ കോ​ച്ചും ആ​രോ​മ​ൽ ബാ​ല​ൻ ടീം ​മാ​നേ​ജ​റു​മാ​ണ്. 

വ​നി​ത​ക​ളു​ടെ ഫൈ​ന​ലി​ലു​ട​നീ​ളം സ​മ​ഗ്രാ​ധി​പ​ത്യം തു​ട​ർ​ന്ന ത​മി​ഴ്​​നാ​ട്​ ആ​ദ്യ ഇ​ട​വേ​ള​യു​ടെ സ​മ​യ​ത്ത്​ 45-30ന്​ ​മു​ന്നി​ലാ​യി​രു​ന്നു. 17 പോ​യ​ൻ​റ്​ നേ​ടി​യ ക്യാ​പ്​​റ്റ​ൻ ​െഎ​ശ്വ​ര്യ ജേ​താ​ക്ക​ളു​ടെ ടോ​പ്​​സ്​​കോ​റ​റാ​യി. 15 പോ​യ​ൻ​റു​മാ​യി പ്ര​തി​ഭ ​പ്രി​യ​യും 14 പോ​യ​ൻ​റു​മാ​യി സീ​നി​യ​ർ അ​ന്താ​രാ​ഷ്​​ട്ര താ​രം പു​ഷ്​​പ​യും ത​മി​ഴ്​​നാ​ടി​നാ​യി തി​ള​ങ്ങി. കേ​ര​ള​ത്തി​നാ​യി ശ്രീ​ക​ല (14), അ​നു മ​രി​യ (12), ആ​ൻ മ​രി​യ സ​ക്ക​റി​യ (12), ജ​യ​ല​ക്ഷ്​​മി (10) എ​ന്നി​വ​ർ  മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചു. സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​​​െൻറ തോ​മ​സ്​ ചാ​ണ്ടി​യാ​ണ്​ വ​നി​ത ടീം ​പ​രി​ശീ​ല​ക​ൻ.


 
Tags:    
News Summary - national junior basketball -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.