ലാസ് വെഗാസ്: റിങ്ങിലെ ഇതിഹാസം ഫ്ലോയിഡ് മെയ്വെതർ വീണ്ടും ഇടിപ്പുരത്തിനിറങ്ങുന്നു. മിക്സഡ് മാർഷ്യലിലെ സൂപ്പർസ്റ്റാർ കൊണോർ മക്ഗ്രെഗറാണ് 50ാം ജയത്തിനൊരുങ്ങുന്ന മെയ്വെതറുടെ എതിരാളി. അമേരിക്കയിലെ ലാസ് വെഗാസിലെ ടി-മൊബൈൽ അരീനയിലാണ് 12 റൗണ്ടുകൾ നീണ്ടുനിൽക്കുന്ന ബോക്സിങ് പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്. ഇരുനൂറോളം രാജ്യങ്ങളിൽ മത്സരം തത്സമയം സംപ്രേഷണം ചെയ്യും. റെക്കോഡ് മത്സരത്തുകയായിരിക്കും വിജയിക്കുള്ളത്.
2015ൽ പാക്കിയാവോക്കെതിരായ നൂറ്റാണ്ടിലെ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന മത്സരത്തിലെ വിജയത്തിനുശേഷം ഒരു മത്സരംകൂടി കഴിഞ്ഞ് മെയ്വെതർ റിങ്ങിനോട് വിടപറഞ്ഞിരുന്നു. 21 വർഷം നീണ്ട കരിയറിൽ 49 പോരാട്ടത്തിലും വിജയം ആവർത്തിച്ച അമേരിക്കൻ താരത്തിെൻറ രണ്ടാം വിടവാങ്ങലും തിരിച്ചുവരവുമാണ് ഇപ്പോഴത്തേത്. 50-0 എന്ന റെക്കോഡും ലക്ഷ്യമിട്ടാണ് മെയ്വെതറിെൻറ രണ്ടാം വരവ്. ലോകംകണ്ട ഏറ്റവും വലിയ സമ്മാനത്തുകയായിരിക്കും ഇൗ മത്സരത്തിനെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ പാക്കിയാവോക്കെതിരായ നൂറ്റാണ്ടിലെ പോരാട്ടം 600 മില്യൺ യു.എസ് ഡോളറിനായിരുന്നു (ഏകദേശം 3841 കോടി രൂപ).
എതിരാളി മക്ഗ്രെഗർ, രണ്ടുതവണ യു.എഫ്.സി (അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്) ലോക ചാമ്പ്യനായിരുന്നു. പ്രഫഷനൽ ബോക്സിങ്ങിലേക്കു കാൽവെപ്പ് ആദ്യമായാണെങ്കിലും നൂറ്റാണ്ടിലെ പോരാട്ട വിജയിയെ നേരിടാൻ പൂർണ ആത്മവിശ്വാസത്തിലാണ്. യു.എഫ്.സി ഫൈറ്റ് വെയ്റ്റർ ചാമ്പ്യൻഷിപ്പിൽ 13 സെക്കൻഡുകൊണ്ട് എതിരാളിയെ വീഴ്ത്തിയ ചരിത്രമുള്ള െഎറിഷുകാരൻ, മെയ്വെതറിന് മികച്ച എതിരാളിയായിരിക്കും. മെയ്വെതറെ എളുപ്പം കീഴ്പ്പെടുത്തുമെന്നാണ് മക്ഗ്രെഗറുടെ കളിക്കുമുമ്പുള്ള അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.