കോഴിക്കോട്: കേരള ചെസ് അേസാസിയേഷൻ കളിക്കാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതായി പരാതി. നിർബന്ധിത രജിസ്ട്രേഷൻ ഫീസും ടൂർണമെൻറ് എൻട്രി ഫീസുമടക്കം വൻതുക കൈക്കലാക്കുന്നതായി ആൾ ചെസ് പ്ലെയേഴ്സ് ഫെഡറേഷൻ കായികമന്ത്രി എ.സി. മൊയ്തീനും സംസ്ഥാന സ്പോർട്സ് കൗൺസിലിനും നൽകിയ പരാതിയിൽ പറയുന്നു.
ജില്ല അസോസിയേഷനും സംസ്ഥാന അസോസിയേഷനും 100 രൂപ വീതം രജിസ്ട്രേഷൻ ഫീസ് വാങ്ങുന്നുണ്ട്. 5000ൽപരം കളിക്കാരിൽനിന്ന് പത്തു ലക്ഷത്തോളം രൂപയാണ് പിരിക്കുന്നത്. ടൂർണമെൻറ് എൻട്രി ഫീസിനത്തിൽ 15 ലക്ഷം ലഭിക്കുന്നതായും പരാതിയിൽ പറയുന്നു. സംസ്ഥാന ചാമ്പ്യൻഷിപ്പിേലക്ക് പിൻവാതിലിലൂടെ പ്രവേശനം നൽകാനും പണം പിരിക്കുന്നു. സമ്മാനത്തുകയുടെ പത്തു ശതമാനം അസോസിയേഷൻ കളിക്കാരിൽനിന്ന് വാങ്ങുന്നതായും ആൾ ചെസ് പ്ലെയേഴ്സ് ഫെഡറേഷൻ സെക്രട്ടറി പി. വേണുഗോപാലൻ നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.