ലോക ജൂനിയർ ഷൂട്ടിങ് ചാമ്പ്യൻഷിപ്​​: അനീഷിന്​ സ്വർണം

ന്യൂഡൽഹി: ജർമനിയിൽ നടക്കുന്ന ​േലാക ജൂനിയർ ഷൂട്ടിങ്​ ചാമ്പ്യൻഷിപ്പിൽ ആദ്യ ദിനം ഇന്ത്യക്ക്​ ഒരു സ്വർണവും​ വെള്ളിയുമുൾപ്പെടെ രണ്ടു മെഡൽ. പുരുഷന്മാരുടെ 25 മീറ്റർ സ്​റ്റാ​ൻഡേഡ്​ പിസ്​റ്റൾ മത്സരത്തിൽ അനീഷാണ്​ ​ലോക റെക്കോഡോടെ സ്വർണം നേടിയത്​.  579 പോയൻറ്​ നേടിയാണ്​ ഹരിയാനക്കാരൻ റെ​േക്കാഡിട്ടത്​. ജർമനിയുടെ ഫ്ലോറിയൻ പീറ്റർ 572 പോയൻറുമായി രണ്ടാമതും യുക്രെയ്​നി​​െൻറ പാബ്ലോ കൊറസ്​റ്റിലോവ്​ 570 പോയൻറുമായി മൂന്നാം സ്​ഥാനവും നേടി. ഇതേ വിഭാഗത്തിൽ ടീം ഇനത്തിലാണ്​ ഇന്ത്യ ​വെള്ളി നേടിയത്​. അനീഷിനു പുറമെ അൻഹാദ്​ ജവാൻദ, സർസാൻ പാട്ടീൽ എന്നിവരുൾ​പ്പെട്ട ടീം 1678 പോയൻറുമായാണ്​ വെള്ളി നേടിയത്​. മറ്റു വിഭാഗങ്ങളിൽ ഇന്ത്യക്ക്​ മെഡലില്ല. 

Tags:    
News Summary - Junior Shooting World Championship: Anish wins gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.