അന്ധനായ മകെൻറ കണ്ണും കാതുമായി ഫുട്ബാൾ ഗാലറികളിൽനിന്ന് ഗാലറികളിലേക്കു സഞ്ച രിച്ച ആ അമ്മ തന്നെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ ആരാധിക. ജനുവരി ആദ്യത്തിലായിരു ന്നു ബ്രസീലിൽനിന്ന് സിൽവിയ ഗ്രീകോയുടെയും മകൻ നികോളസിെൻറയും ഫുട്ബാൾ കാഴ്ച വാർത്തയായത്.
സാവോപോളോയിലെ പാൽമിറസ് ക്ലബിെൻറ കടുത്ത ആരാധകനാണ് നിേകാളസ്. ഇഷ്ടതാരമായ നെയ്മറിെൻറ ആദ്യകാലത്തെ ഇഷ്ടം പിന്തുടർന്നായിരുന്നു ഒാട്ടിസം ബാധിതനും കാഴ്ചവൈകല്യവുമുള്ള നിേകാളസ് പാൽമറിസിനൊപ്പം കൂടിയത്. മകെൻറ ഫുട്ബാൾ പ്രണയം തിരിച്ചറിഞ്ഞ സിൽവിയ അവനെയും കൂട്ടി ക്ലബിെൻറ ഒാരോ മത്സരങ്ങൾക്കുമെത്തും.
മൈതാനത്തിലെ കളിയും ഗോളും കളിക്കാരുടെ ജഴ്സിയുടെ നിറവുമെല്ലാം അമ്മയുടെ വാക്കുകളിൽ അവൻ അറിഞ്ഞു. അമ്മയും മകനും വർഷങ്ങളായി തുടർന്നുവന്ന ശീലം ഒരു ടെലിവിഷൻ കാമറമാെൻറ ശ്രദ്ധയിൽ പെടുന്നതോടെയാണ് ലോകമറിയുന്നത്. ഇപ്പോഴിതാ ഫിഫയുടെ ഏറ്റവും മികച്ച ഫുട്ബാൾ ആരാധകരായും അവർ മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.