W വോഡ്ക: റഷ്യക്കാരെൻറ പച്ചവെള്ളം ആണ് വോഡ്ക. ശരിക്കുള്ള അർഥംതന്നെ ശുദ്ധജലമെന്നും. ഇത് കുടിക്കാൻ ആർക്കും ഒരു നിയന്ത്രണവും ഇെല്ലന്നുമാത്രമല്ല, കുടിച്ചേതീരൂ എന്നൊരു നിബന്ധനയും നിലവിലുണ്ട് എന്നാണ് അവർ സ്വകാര്യമായി പറയാറുള്ളത്. വോഡ്കയുമായി ബന്ധപ്പെട്ട് അനേകം കൗതുകകരമായ കാര്യങ്ങളുണ്ട് റഷ്യയിൽ
X : XXXL -അമ്പരപ്പിക്കുന്നതാണ് റഷ്യയുടെ വലുപ്പം. കുപ്പായത്തിെൻറ അളവ് സ്മാളിൽ തുടങ്ങി വലുതാവുംപോലെ റഷ്യയുടെ സ്ഥാനം x x x L തന്നെയാണ്. 17 ദശലക്ഷം സ്ക്വയർ കിലോമീറ്റർ വലുപ്പമുള്ള മഹാരാജ്യം പ്ലൂട്ടോ ഗ്രഹത്തേക്കാൾ വലുതാണ്. 14 രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട് ലോകകപ്പിെൻറ ആതിഥേയർ. ഒമ്പതാം നൂറ്റാണ്ടിൽ വൈക്കിങ്ങുകൾ എന്ന സമുദ്രയാത്രക്കാരുടെ കീവൻ റൂസ് സമൂഹം ആണ് ആദ്യമായി ഉറാൾ പർവതനിരയിലെ ഈ ഫലഭൂയിഷ്ഠ ഭൂമി കണ്ടെത്തിയത്. അവരുടെ നേതാവ് റൂറീക്കും പിൻഗാമികളും തൊട്ടടുത്ത കൊച്ചു രാജ്യങ്ങളൊക്കെ കൂട്ടിച്ചേർത്ത് റഷ്യൻ സാമ്രാജ്യത്തിനു വഴിയൊരുക്കിയെങ്കിലും മംഗോളിയൻ കടന്നുകയറ്റത്തോടെ അവർക്കുണ്ടായിരുന്ന ആധിപത്യം നഷ്ടമായി. തുടർന്ന് സാർ ചക്രവർത്തിമാരുടെ നിയന്ത്രണത്തിൽ എത്തിയപ്പോഴേക്കും അവരിൽ സമർഥനായ ഇവാൻ ദ ടെറിബിൾ തെൻറ സൈനികമികവുമായി റഷ്യയെ ഇന്നത്തെ XXXL വലുപ്പത്തിലാക്കി.
Y: യാൻഡക്സ് -റഷ്യക്കാരുടെ ഗൂഗിളാണ് യാൻഡെക്സ്. 1997 വരെ റഷ്യയിൽ സെർച് എൻജിൻ അപ്രാപ്യമായിരുന്നു. കർശന നിയമങ്ങൾ കാരണം നെതർലൻഡ്സിലാണ് യാൻഡക്സ് ആദ്യം രജിസ്റ്റർ ചെയ്തത് . ഗൂഗ്ൾ, ബൈഡു, ബിങ്, യാഹൂ എന്നിവ കഴിഞ്ഞാൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സെർച് എൻജിൻ ഇപ്പോൾ റഷ്യക്കാർക്ക് സ്വന്തമാണ്. 500 ദശലക്ഷം വരുമാനമുള്ള യാൻഡക്സിന് 90 ദശലക്ഷം ഉപഭോക്താക്കളുമുണ്ട്.
Z: സോൺ ഒാഫ് ടൈം -കളി കാണുന്നവരെ വിഷമിപ്പിേച്ചക്കാവുന്ന പ്രശ്നങ്ങളിൽ ഒന്നാണ് റഷ്യക്കുള്ളിലെ സമയ വ്യത്യാസവും ടൈം സോണുകളും. വ്യത്യസ്തമായ 11 സമയ മേഖലകളാണ് അവർക്കുള്ളത്. അതായത് ലോകത്ത് ഏറ്റവും കൂടുതൽ സമയ വ്യതിയാനം അനുഭവിക്കുന്ന ജനതയാണ് റഷ്യയിൽ. പ്രധാന നഗരിയായ മോസ്കോയിലുള്ളയാൾ ഉച്ചയൂണ് കഴിക്കുമ്പോൾ രാജ്യത്തിെൻറ കിഴക്കൻ അതിർത്തിയിലെ ഉപദ്വീപായ കംചാക്കുകാരൻ മൂടിപ്പുതച്ചു ഉറങ്ങുകയാവും. വൈവിധ്യങ്ങളുടെ മണ്ണിലാണ് ഇക്കുറി ലോകകപ്പ് വിരുന്നെത്തുന്നത്. അതുകൊണ്ടുതന്നെ, ഇൗ അവസരം റഷ്യക്കാർ അവിസ്മരണീയമാക്കും.
(നാളെ മുതൽ കളിനഗരങ്ങൾ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.