ലണ്ടൻ: ഒരു പതിറ്റാണ്ടിലേറെയായി മാഞ്ചസ്റ്റർ യുനൈറ്റഡ് മുന്നേറ്റങ്ങൾക്ക് മൂർച്ചകൂട്ടിയ ഇംഗ്ലീഷ് താരം വെയ്ൻ റൂണി ഇനി നീല ജഴ്സിയിൽ. തെൻറ ആദ്യകാല ക്ലബായ എവർട്ടൺ എഫ്.സിക്കു വേണ്ടിയാവും ലോകത്തെ മികച്ച സ്ട്രൈക്കർമാരിലൊരാളായ താരം പുതിയ സീസണിൽ പന്തു തട്ടുക. എവർട്ടണിെൻറ സ്റ്റാർ സ്ട്രൈക്കർ റൊമേലു ലുകാകു മാഞ്ചസ്റ്ററിലേക്ക് നീങ്ങുകയും ചെയ്യും.
മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ഇതിഹാസങ്ങളിലൊരാളായ സർ ബോബി ചാൾട്ടെൻറ പേരിലായിരുന്ന ടോപ് സ്കോറർ പദവി സ്വന്തം പേരിലേക്ക് മാറ്റിയാണ് റൂണി ഒാൾഡ് ട്രഫോഡ് വിടുന്നത്. 2004ൽ എവർട്ടണിൽനിന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ് ജഴ്സിയിലേക്കെത്തിയ റൂണി 253 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 13 വർഷത്തിനിടക്ക് നേടിയ അഞ്ച് പ്രീമിയർ ലീഗ്, മൂന്ന് ലീഗ് കപ്പ്, ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ്, എഫ്.എ കപ്പ്, ഫിഫ ലോകകപ്പ് എന്നിവ മാഞ്ചസ്റ്റർ ജഴ്സിയിൽ റൂണിയുടെ കിരീടത്തിെല െപാൻതൂവലായി. ഇതിനിടക്ക് രണ്ടു തവണ പി.എഫ്.എ യുവ ഫുട്ബാളറുമായി തെരഞ്ഞെടുക്കപ്പെട്ടു.
ചരിത്രം കുറിച്ച് ഒാൾഡ് ട്രഫോഡ് വിടുേമ്പാൾ മാഞ്ചസ്റ്റർ യുനൈറ്റഡ് എന്ന ഗ്ലാമർ ക്ലബിന് സുന്ദര മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് പഴയ ക്ലബിലേക്കുള്ള റൂണിയുടെ തിരിച്ചുപോക്ക്. എവർട്ടണിെൻറ നീല ജഴ്സിയിൽ താരം മാധ്യമങ്ങൾക്കു മുന്നിലെത്തി.
| We're delighted to bring @WayneRooney back to #EFC! He signs from @ManUtd, 2 year deal. #WelcomeHomeWayne
— Everton (@Everton) July 9, 2017
https://t.co/mHFaK7eQA9 pic.twitter.com/8N5nYvnezU
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.