തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നിലനിർത്താനിറങ്ങുന്ന കേരള ടീമിെൻറ പരിശീല കനായി മുന്‍ ഇന്ത്യന്‍ താരം വി.പി. ഷാജിയെ കേരള ഫുട്ബാൾ അസോസിയേഷൻ നിയമിച്ചു. രണ്ടാം തവ ണയാണ് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിയായ ഷാജി കേരള ടീമിെൻറ പരിശീലകനാകുന്നത്. 2017ൽ സന്തോഷ് ട്രോഫിയില്‍ കേരളത്തിെൻറ പരിശീലകനായി ഇറങ്ങിയെങ്കിലും അന്ന് സെമിയിൽ കേരളം ഗോവയോട് പൊരുതി വീഴുകയായിരുന്നു.
1994-95ൽ ഇന്ത്യൻ ഫുട്ബാളിെൻറ മുൻനിര പോരാളിയായിരുന്ന ഷാജി എസ്.ബി.ഐ പരിശീലകനാണ്. 1993ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമില്‍ അംഗമായിരുന്നു. 1998ലെ സന്തോഷ് ട്രോഫിയിൽ കേരള ക്യാപ്റ്റനായിരുന്ന അദ്ദേഹം ഒരുതവണ സഹപരിശീലകനായി. 13 വർഷത്തിനുശേഷം കേരളം പൊരുതിനേടിയ കിരീടം നിലനിർത്തുകയാണ് വെല്ലുവിളിയെന്ന് വി.പി. ഷാജി ‘മാധ്യമ’ത്തോട് പറഞ്ഞു. അടുത്ത ആഴ്ച ക്യാമ്പ് ആരംഭിക്കും. തിരുവനന്തപുരമോ കോഴിക്കോടോ ആയിരിക്കും പരിശീലനം. കേരള പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെക്കൂടി ഉൾപ്പെടുത്തി 35 അംഗങ്ങളുടെ ക്യാമ്പാകും ആദ്യമാരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
അനുപമയാണ് ഭാര്യ. ബംഗളൂരുവിൽ ബി.ബി.എ വിദ്യാർഥിയായ ഋതിക് മകൻ. കഴിഞ്ഞതവണ സതീവന്‍ ബാലെൻറ കീഴിലിറങ്ങിയ കേരള ടീം ബംഗാളിനെ തകര്‍ത്താണ് ആറാം സന്തോഷ് ട്രോഫി കിരീടം നേടിയത്. സാള്‍ട്ട് ലേക്കില്‍ പെനാല്‍റ്റിവരെ നീണ്ട മത്സരത്തില്‍ 4-2നായിരുന്നു കേരളത്തിെൻറ മിന്നും ജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.