അ​ട​ച്ചി​ട്ട ഗാ​ല​റി​യി​ലും ക​ളി​കാ​ണാ​ൻ ‘ന​വാ​രോ’ ഉ​ണ്ടാ​യി​രു​ന്നു

വ​ല​ൻ​സി​യ: കോ​വി​ഡ്​ ഭീ​തി​യി​ൽ ഫു​ട്​​ബാ​ൾ ലോ​ക​ത്തെ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളാ​ണ്​ ആ​രാ​ധ​ക ആ​ര​വ​ങ്ങ​ ളി​ല്ലാ​തെ അ​ട​ച്ചി​ട്ട സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​ദി​വ​സം ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ൽ വ​ല​ൻ​സി​യ സ്വ​ന്തം മൈ​താ​ന​മാ​യ മെ​സ്​​റ്റ​ല്ല​യി​ൽ അ​ത്​​​​ലാ​ൻ​റ​യെ നേ​രി​ടു​േ​മ്പാ​ൾ ക​ളി കാ​ണാ​ൻ ഒ​രു ആ​രാ​ധ​ക​ൻ പോ​ലു​മി​ല്ലെ​ന്ന സ​ങ്ക​ട​മി​ല്ലാ​യി​രു​ന്നു. കാ​ര​ണം 15ാം വ​രി​യി​ലെ 164ാം ന​മ്പ​ർ സീ​റ്റി​ൽ ക​ളി​ക​ണ്ടു​കൊ​ണ്ട്​ ഒ​രാ​ൾ ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു. വി​ൻ​സ​െൻറ്​ ന​വാ​രോ അ​പാ​രി​സി​യോ എ​ന്ന സൂ​പ്പ​ർ ഫാ​ൻ.

ക​ക്ഷി മൂ​ന്നു​ വ​ർ​ഷം മു​മ്പ്​ മ​രി​ച്ചു​പോ​യെ​ങ്കി​ലും ജീ​വ​ൻ തു​ടി​ക്കു​ന്ന വെ​ങ്ക​ല​പ്ര​തി​മ​യാ​യി ന​​വാ​രോ ഗാ​ല​റി​യി​ൽ ഇ​രു​ന്നു. പ്രി​യ​പ്പെ​ട്ട ആ​രാ​ധ​ക​നോ​ടു​ള്ള ആ​ദ​ര​വാ​യി വെ​ങ്ക​ല​പ്ര​തി​മ നി​ർ​മി​ച്ച്​ ഗാ​ല​റി​യി​ൽ ഇ​രു​ത്തി​യ​ത്​ ന​ന്നാ​യെ​ന്ന്​ വ​ല​ൻ​സി​യ ആ​ശ്വ​സി​ച്ച ദി​വ​സം കൂ​ടി​യാ​വും ക​ഴി​ഞ്ഞ​രാ​ത്രി. ആ​ര​വ​മൊ​ഴി​ഞ്ഞ്​ പ്രേ​താ​ല​യ​മാ​യി മാ​റി​യ ഗാ​ല​റി​യി​ൽ ഒ​റ്റ​യാ​നാ​യി വി​ൻ​സെ​ൻ ന​വ​ാ​രോ ഉ​ണ്ടെ​ങ്കി​ൽ പേ​ടി​ക്കാ​നി​ല്ലെ​ന്നാ​യി​രു​ന്നു ക​ളി​ക്കാ​രു​ടെ വി​ശ്വാ​സം. 2019ലാ​ണ്​ വെ​ങ്ക​ല​പ്ര​തി​മ അ​ദ്ദേ​ഹ​ത്തി​​െൻറ സ്വ​ന്തം സീ​റ്റി​ൽ സ്​​ഥാ​പി​ച്ച​ത്.

1960 മു​ത​ൽ സ്​​റ്റേ​ഡി​യ​ത്തി​ലെ സ്​​ഥി​ര​സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം. 54ാം വ​യ​സ്സി​ൽ കാ​ഴ്​​ച ന​ഷ്​​ട​മാ​യി​ട്ടും ക്ല​ബി​നോ​ടു​ള്ള ആ​രാ​ധ​ന വി​ട്ടി​ല്ല. ഇ​രു​ൾ​ക​യ​റി​യ ക​ണ്ണി​ലും മ​ക​​െൻറ കൈ​പി​ടി​ച്ച്​ 40വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ലം ന​വാ​രോ ഗാ​ല​റി​യി​ലെ​ത്തി​യി​രു​ന്നു. മ​ക​​​െൻറ വി​വ​ര​ണ​ത്തി​ലൂ​ടെ അ​ക​ക്ക​ണ്ണി​​െൻറ വെ​ളി​ച്ച​ത്തി​ൽ ക​ളി​യാ​സ്വ​ദി​ച്ച ന​വാ​രോ വ​ല​ൻ​സി​യ​ൻ ക​ളി​ക്കാ​ർ​ക്ക്​ സൂ​പ്പ​ർ സ്​​റ്റാ​റാ​യി. മൂ​ന്നു​ വ​ർ​ഷ​ങ്ങ​ൾ​ക്കു​ മു​മ്പാ​യി​രു​ന്നു അ​ന്ത്യം.

Tags:    
News Summary - Vicente Navarro Aparicio -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.