ബാഴ്സലോണക്കും അത്ലറ്റികോ മഡ്രിഡിനും നിറം മങ്ങിയ ജയം
മഡ്രിഡ്: ലാ ലിഗ ഫേവറിറ്റുകളായ ബാഴ്സലോണക്കും അത്ലറ്റികോ മഡ്രിഡിനും നിറം മങ്ങിയ ജയം. ഇൗ സീസണിൽ രണ്ടാം ഡിവിഷനിൽനിന്ന് സ്ഥാനക്കയറ്റം ലഭിച്ച രണ്ടു ടീമുകൾക്കെതിരെ ഏകപക്ഷീയമായ ഒാേരാ ഗോളുകൾക്കാണ് ബാഴ്സയും അത്ലറ്റികോയും ജയിച്ചത്. ഇരു ടീമുകൾക്കും രക്ഷകരായെത്തിയത് ലോകകപ്പിൽ മുത്തമിട്ട ഫ്രഞ്ച് ടീമിെൻറ സ്ട്രൈക്കർമാരും. റയൽ വയ്യാഡോളിഡിനെയാണ് ബാഴ്സലോണ (1-0) തോൽപിക്കുന്നത്. ഫ്രഞ്ച് താരം ഉസ്മാനെ െഡംബലെയുടെ ഗോളിലാണ് ബാഴ്സലോണ തുടക്കക്കാരെ മറികടക്കുന്നത്.
മുഴുവൻ താരനിരയും അണിനിരന്നിട്ടും വയ്യാഡോളിഡിെൻറ പ്രതിരോധ കോട്ട പൊട്ടിക്കാൻ ബാഴ്സക്കാർക്ക് കഴിഞ്ഞിരുന്നില്ല. ഒടുവിൽ 57ാം മിനിറ്റിൽ ബാഴ്സ രക്ഷെപ്പട്ടു. സെർജി റോബർേട്ടാ നൽകിയ ഹെഡർപാസ് വരുതിയിലാക്കി ഡെംബലെ ഞൊടിയിടയിൽ പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഏക ഗോളിൽ ജയിച്ച അത്ലറ്റികോ മഡ്രിഡും രണ്ടാം പകുതിയിലാണ് ലക്ഷ്യം കാണുന്നത്. 57ാം മിനിറ്റിൽ മറ്റൊരു ഫ്രഞ്ച് താരം അേൻറായിൻ ഗ്രീസ്മാനാണ് അത്ലറ്റികോയുടെ വിജയശിൽപി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.