ഖ​ത്ത​റി​ന്റെ മ​ല​യാ​ളി താ​രം ത​ഹ്സി​ൻ മു​ഹ​മ്മ​ദ് (ഇ​ട​തു നി​ന്നും ര​ണ്ടാ​മ​ത്) സ​ഹ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ​രി​ശീ​ല​ന​ത്തി​നി​ടെ

ഖ​ത്ത​ർ ഇ​റ​ങ്ങു​ന്നു; സീ​നി​ൽ ത​ഹ്സി​നെ കാ​ത്ത് ലോക മലയാളികൾ

​കാ​ലി​ഫോ​ർ​ണി​യ: ബ്ര​സീ​ലി​നും അ​ർ​ജ​ന്റീ​ന​ക്കു​മാ​യി ആ​ര​വ​മു​യ​ർ​ത്തി​യ മ​ല​യാ​ളി ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ ബ​ക്ക​റ്റ് ലി​സ്റ്റി​ൽ ഇ​പ്പോ​ൾ ഖ​ത്ത​റു​മു​ണ്ട്. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ​ക്ക് കി​ക്കോ​ഫ് കു​റി​ച്ച​തി​നു​പി​ന്നാ​ലെ, മ​ത്സ​ര ഫി​ക്സ്ച​റു​ക​ൾ എ​ടു​ത്ത്, കാ​ണേ​ണ്ട ക​ളി​ക​ൾ കു​റി​ച്ചി​ട്ട കൂ​ട്ട​ത്തി​ൽ ഇ​ത്ത​വ​ണ ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രും ഇ​ടം പി​ടി​ക്കാ​ൻ ഒ​രേ​യൊ​രു കാ​ര​ണം മാ​ത്ര​മേ​യു​ള്ളൂ. അ​ന്നാ​ബി​ക​ൾ എ​ന്ന വി​​ളി​പ്പേ​രു​കാ​രു​ടെ സം​ഘ​ത്തി​ൽ ഇ​ടം പി​ടി​ച്ച ഒ​രു മ​ല​യാ​ളി ഫു​ട്ബാ​ൾ താ​രം. ലോ​ക​ക​പ്പി​ൽ ഖ​ത്ത​ർ ത​ങ്ങ​ളു​ടെ ഗ്രൂ​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ബൂ​ട്ടു​കെ​ട്ടു​മ്പോ​ൾ മ​ല​യാ​ളി ആ​രാ​ധ​ക​രു​ടെ ക​ണ്ണു​ക​ൾ പ​ര​തു​ന്ന​ത് പ്ര​വാ​സി​യാ​യി ദോ​ഹ​യി​ലെ​ത്തി ദേ​ശീ​യ ടീ​മി​ൽ ഇ​ടം നേ​ടി​യ ത​ഹ്സി​ൻ മു​ഹ​മ്മ​ദ് എ​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി. ഗ്രൂ​പ് ‘ബി’​യി​ൽ പ​ന്തു​ത​ട്ടു​ന്ന ഖ​ത്ത​ർ ഇ​ന്ന് ക​രു​ത്ത​രാ​യ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ​യാ​ണ് നേ​രി​ടു​ന്ന​ത്. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.30ന് ​കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ന്റ കാ​ർ​ല​യി​ലാ​ണ് മ​ത്സ​രം.

അ​ക്രം അ​ഫീ​ഫ്, ഹ​സ​ൻ ഹൈ​ദോ​സ്, അ​ൽ മു​ഈ​സ് അ​ലി എ​ന്നി​വ​ർ ന​യി​ക്കു​ന്ന മെ​റൂ​ൺ പ​ട​ക്കാ​യി സ്പാ​നി​ഷ് കോ​ച്ച് ലോ​പെ​റ്റ് ഗു​യെ ഒ​രു​ക്കു​ന്ന ഗെ​യിം പ്ലാ​നി​ൽ ത​ഹ്സി​നും ഇ​ട​മു​ണ്ടെ​ന്ന​താ​ണ് ച​രി​ത്ര നി​മി​ഷ​ത്തി​നാ​യി കാ​ത്തി​രി​ക്കാ​നു​ള്ള പ്ര​ചോ​ദ​നം. ലോ​ക​ക​പ്പി​നു​ള്ള 26 അം​ഗ സം​ഘ​ത്തി​ൽ ഇ​ടം പി​ടി​ച്ച​തി​നു പി​ന്നാ​ലെ, ഖ​ത്ത​ർ ക​ളി​ച്ച ര​ണ്ട് സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളി​ലും ത​ഹ്സി​ൻ പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​തും പ്ര​തീ​ക്ഷ​യാ​വു​ന്നു. ​െപ്ല​യി​ങ് ഇ​ല​വ​നി​ൽ ത​ഹ്സി​ന് ഇ​ട​മു​ണ്ടാ​വി​ല്ലെ​ങ്കി​ലും, ര​ണ്ടാം പ​കു​തി​യി​ൽ ഒ​രു മി​നി​റ്റെ​ങ്കി​ലും ക​ള​ത്തി​ലി​റ​ങ്ങി​യാ​ൽ ലോ​ക​വേ​ദി​യി​ൽ ആ​ദ്യ​മാ​യൊ​രു മ​ല​യാ​ളി എ​ന്ന നി​ല​യി​ൽ കേ​ര​ള​ത്തി​നും അ​ത് ച​രി​ത്ര നി​മി​ഷ​മാ​വും.

എ​തി​രാ​ളി​ക​ളാ​യ സ്വി​റ്റ്സ​ർ​​ല​ൻ​ഡ് പ​വ​ർ ഗെ​യി​മി​ൽ ക​രു​ത്ത​രാ​ണ്. ഗ്ര​നി​ത് ഷാ​ക, റു​ബ​ൻ വ​ർ​ഗാ​സ്, പ്ര​തി​രോ​ധ​ത്തി​ലെ ഇ​ന്റ​ർ താ​രം മാ​നു​വ​ൽ അ​ക​ൻ​ജി, റി​കാ​ർ​ഡോ റോ​ഡ്രി​ഗ​സ്, ബേ​ൺ​ലി​യു​ടെ സെ​കി അം​ദൗ​നി എ​ന്നി​ങ്ങ​നെ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു സ്വി​സ് പ​ട​യാ​ളി​ക​ൾ.

Tags:    
News Summary - Qatar is coming; Malayalis around the world are waiting for Tahsin on stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.