Posted On
date_range Updated On
date_range വലൻസിയക്ക് സമനില; റയലിനൊനൊപ്പമെത്താനുള്ള അവസരം നഷ്ടമായി
മഡ്രിഡ്: പോയൻറ് പട്ടികയിൽ റയൽ മഡ്രിഡിനൊപ്പമെത്താനുള്ള സുവർണാവസരം കളഞ്ഞുകുളിച്ച് വലൻസിയ. നിർണായക മത്സരത്തിൽ കളിമറന്ന് കളിച്ചപ്പോൾ സെൽറ്റ വിഗോയോട് 1-1ന് വലൻസിയ സമനിലയിൽ കുരുങ്ങി. ജയിച്ചിരുന്നെങ്കിൽ 68 പോയൻറുമായി മൂന്നാം സ്ഥാനത്തുണ്ടായിരുന്ന റയൽ മഡ്രിഡിനൊപ്പം വലൻസിയക്കും (66) എത്താമായിരുന്നു.
രണ്ടാം പകുതിയിലായിരുന്നു മത്സരത്തിലെ രണ്ടു ഗോളുകളും. 59ാം മിനിറ്റിൽ സെൻറ് മിനയുടെ ഗോളിൽ വലൻസിയ ആദ്യം മുന്നിലെത്തി. എന്നാൽ, പൊരുതിക്കളിച്ച സെൽറ്റ വിഗോ നാലു മിനിറ്റിനകം തിരിച്ചടിച്ചു. മാക്സിമില്യാനോ ഗോമസാണ് (63) തോൽവിയിൽനിന്ന് സെൽറ്റയെ രക്ഷിച്ചത്. ഒന്നാം സ്ഥനത്തുള്ള ബാഴ്സലോണക്ക് (83 പോയൻറ്) കിരീടം ചൂടാൻ ഒരു ജയം മാത്രം മതി. അത്ലറ്റികോ മഡ്രിഡാണ് (71) പട്ടികയിൽ രണ്ടാമത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.