മോണ്ടിവീഡിയോ: കോവിഡ് 19 മൂലം കളി നിന്നതോടെ കോച്ച് ഓസ്കാർ ടബേരസടക്കം 400 ജീവനക്കാരെ പിരിച്ചുവിട്ട് യുറുഗ്വായ് ഫുട്ബാൾ അസോസിയേഷൻ. ഫെഡറേഷെൻറ ഭാവി മുൻനിർത്തിയാണ് അടിയന്തര സാഹചര്യത്തിൽ ഇത്തരമൊരു കടുത്ത തീരുമാനമെടുക്കേണ്ടി വന്നതെന്ന് എ.യു.എഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇതോടെ ജീവനക്കാരോട് തൊഴിലില്ലാ ഇൻഷുറൻസ് വാങ്ങാനാണ് അസോസിയേഷൻ നിർദേശിക്കുന്നത്. നാലുകോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഉടൻ രാജ്യത്ത് പൊതുപരിപാടികൾക്കൊപ്പം ഫുട്ബാൾ മത്സരങ്ങൾക്കും അനിശ്ചിതകാലത്തേക്ക് പൂട്ടുവീണിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.