അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഒ​രു​ക്ക​ത്തി​ൽ ഫി​ഫ സം​ഘ​ത്തി​ന്​ തൃ​പ്തി

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബാള്‍ ടൂര്‍ണമെൻറിെൻറ തയാറെടുപ്പുകളിൽ ഫിഫ പ്രതിനിധിസംഘം തൃപ്തി രേഖപ്പെടുത്തി. കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തില്‍ ചേര്‍ന്ന പ്രതിമാസ അവലോകന യോഗത്തിലാണ് ഫിഫ പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. മാർച്ചിൽ ഫിഫ സംഘം നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

മേയ് 15ന് മുമ്പ് ജോലി തീര്‍ക്കണമെന്ന് ഫിഫ പ്രതിനിധികൾ കര്‍ശന നിര്‍ദേശം നൽകി. സ്റ്റേഡിയത്തിലെ അഗ്നിശമന സംവിധാനം, സ്വീവേജ് പ്ലാൻറ്, കസേര ഉറപ്പിക്കല്‍ ജോലികളിൽ പുരോഗതിയുണ്ടെന്ന് സംഘം വിലയിരുത്തി. കസേരകള്‍ 25നകം കൊച്ചിയിലെത്തും. ടൂര്‍ണമെൻറ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി, കോംപറ്റീഷന്‍ ഓപറേഷന്‍ മാനേജര്‍ റോമ ഖന്ന എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - under 17 world cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.