അ​ണ്ട​ർ 17 ലോ​ക​ക​പ്പ്: ബ്ര​സീ​ൽ x മെ​ക്​​സി​കോ ഫൈ​ന​ൽ

ബ്ര​സീ​ലി​യ: അ​ണ്ട​ർ 17 ലോ​ക​ക​പ്പ് ഫു​ട്​​ബാ​ൾ​ ഫൈ​ന​ലി​ൽ മൂ​ന്നു​ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ ബ്ര​സീ​ലും ര​ണ ്ടു​വ​ട്ടം ജേ​താ​ക്ക​ളാ​യ മെ​ക്​​സി​കോ​യും ഏ​റ്റു​മു​ട്ടും. ഫ്രാ​ൻ​സി​നെ​തി​രെ ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ട്​ ഗോ​ളി​ന്​ പി​ന്നി​ൽ നി​ന്ന ശേ​ഷം ഉ​ജ്ജ്വ​ല തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ ബ്ര​സീ​ലി​യ​ൻ കൗ​മാ​ര​പ്പ​ട ​ 3-2​െൻ​റ​ നാ​ട​കീ​യ ജ​യ​വു​മാ​യി മ​ത്സ​ര​മ​വ​സാ​നി​പ്പി​ച്ചു.

ഫ്രാ​ൻ​സി​നാ​യി കാ​ലി​മ്യൂ​ണ്ടോ​യും (ഏ​ഴ്) എം​ബു​കു​വും (13) ഗോ​ൾ നേ​ടി​യ​പ്പോ​ൾ കൈ​യോ ജോ​ർ​ജ്​ (62) വെ​റോ​ൺ (76) ല​സാ​രോ (89) എ​ന്നി​വ​രി​ലൂ​ടെ​യാ​യി​രു​ന്നു ബ്ര​സീ​ലി​​െൻറ മ​റു​പ​ടി. നെ​ത​ർ​ല​ൻ​ഡ്​​സി​നെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 4-3ന്​ ​മ​റി​ക​ട​ന്നാ​ണ്​ മെ​ക്​​സി​കോ​യു​ടെ വ​ര​വ്. മു​ഴു​വ​ൻ സ​മ​യ​ത്ത്​ ഇ​രു​ടീ​മു​ക​ളും ഒ​രോ ഗോ​ൾ​വീ​തം അ​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ വി​ധി​നി​ർ​ണ​യം ഷൂ​ട്ടൗ​ട്ടി​ലെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ക​ലാ​ശ​പ്പോ​രാ​ട്ടം.

Tags:    
News Summary - under 17 football world cup final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT