ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് താരപ്പോരാട്ടം. ഗ്രൂപ് റൗണ്ടിൽ രണ്ടാം മത്സരങ്ങളിൽ പി.എസ്.ജി ബയേൺ മ്യൂണിക്കിനെയും, ബാഴ്സലോണ പോർചുഗലിലെ സ്പോർട്ടിങ്ങിനെയും അത്ലറ്റികോ മഡ്രിഡ് ചെൽസിയെയും നേരിടും. വിവിധ ഗ്രൂപ്പുകളിൽ പോരാട്ടം കനക്കുേമ്പാൾ സൂപ്പർതാരങ്ങളുടെ ബലപരീക്ഷണം കൂടിയാവും യൂറോപ്പിെൻറ കളിത്തട്ട്. ബാഴ്സയോട് തോറ്റ യുവൻറസ് ആദ്യ ജയത്തിനായി ഒളിമ്പിയാകോസിനെ നേരിടും.
പി.എസ്.ജി x ബയേൺ നെയ്മർ, കവാനി, എംബാപ്പെ-ലെവൻഡോവ്സ്കി, ഹാമിഷ് റോഡ്രിഗസ്, റിബറി. ലോകഫുട്ബാളിലെ ഗ്ലാമർ താരങ്ങൾ ഗ്രൂപ് ഘട്ടത്തിൽ തന്നെ നേർക്കുനേർ പോരടിക്കുേമ്പാൾ, ആരാധകർക്കിത് കണ്ണഞ്ചിപ്പിക്കും ഫുട്ബാൾ വിരുന്ന്. യൂറോപ്പിലെ വമ്പൻ സംഘമാണെങ്കിലും ഇരു ടീമുകളും നേർക്കുനേർ എത്തുന്നത് 17 വർഷങ്ങൾക്ക് ശേഷമാണ്. 2000-01 സീസണിലാണ് പി.എസ്.ജിയും ബയേൺ മ്യൂണികും ഏറ്റുമുേട്ടണ്ടി വന്നത്. വർഷങ്ങൾക്കിപ്പുറം, താരോദയങ്ങളിലും ശൈലിയിലും ഏറെ മാറ്റങ്ങൾ വന്നതിനുശേഷം നേർക്കുനേർ വരുേമ്പാൾ മത്സരഫലം കാത്തിരുന്ന് തന്നെ കാണേണ്ടിവരും. പോരാട്ടം പി.എസ്.ജിയുടെ തട്ടകത്തിലായതിനാൽ കളിപിടിക്കാൻ ബയേണിന് അൽപം വിയർപ്പൊഴുക്കേണ്ടിവരും. ആദ്യ മത്സരത്തിൽ 5-0ന് പി.എസ്.ജിയും ആൻഡർലഷ്റ്റിനെ മ്യൂണിക് 3-0നും തോൽപിച്ചിരുന്നു.
ചെൽസി x അത്ലറ്റികോ മഡ്രിഡ് ഗ്രൂപ് റൗണ്ടിലെ ആദ്യ മത്സരത്തിൽ ഗോൾമഴ പെയ്യിച്ച ചെൽസിയും സമനില വഴങ്ങിയ അത്ലറ്റികോ മഡ്രിഡും ഗ്രൂപ് ‘സി’യിൽ മുഖാമുഖം. 2014 ചാമ്പ്യൻസ് ലീഗിലാണ് ചെൽസിയും അത്ലറ്റികോ മഡ്രിഡും നേർക്കുനേർ എത്തുന്നത്. സെമിഫൈനലിൽ 3-1ന് വിജയിച്ച് അത്ലറ്റികോ മഡ്രിഡ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ആ കണക്കു വീട്ടാൻ ചെൽസി ഇന്ന് അത്ലറ്റികോയുടെ തട്ടകത്തിൽ എത്തുേമ്പാൾ, പോര് മുറുകുമെന്നുറപ്പാണ്. ആദ്യ കളിയിൽ കാർബാഗിനെ 6-0ത്തിന് തോൽപിച്ചാണ് ചെൽസിയുടെ പടയൊരുക്കം. എന്നാൽ, അത്ലറ്റികോ മഡ്രിഡിന് എ.എസ് റോമയോട് സമനില വഴങ്ങാനായിരുന്നു യോഗം. സ്വന്തംതട്ടകത്തിൽ ആദ്യ ജയം തേടിയിറങ്ങുേമ്പാൾ, ഡീഗോ സിമിയോണി പുതിയ തന്ത്രങ്ങളോടെയായിരിക്കും കളത്തിലെത്തുന്നത്. മൊറാറ്റയെ കേന്ദ്രീകരിച്ച് ചെൽസി കോച്ച് അേൻറാണിയോ കോെൻറ കളിതന്ത്രം മെനയുേമ്പാൾ, ഗ്രീസ്മാനെ മുന്നിൽ നിർത്തി സിമിയോണിയും മറുതന്ത്രം കുറിക്കും.
ബാഴ്സലോണ x സ്പോർട്ടിങ് ആദ്യ മത്സരത്തിൽ ശക്തരായ യുവൻറസിനെ 3-0ന് കെട്ടുകെട്ടിച്ച ബാഴ്സലോണ സമ്മർദങ്ങളൊന്നു മില്ലാതെയാണ് പോർചുഗലിലേക്ക് വിമാനം കയറുന്നത്. ഒളിമ്പിയാകോസിനെ 3-2ന് തോൽപിച്ച സ്പോർട്ടിങ്ങും സ്വന്തം മണ്ണിൽ ആത്മവിശ്വാസത്തിലാണ്. മാഞ്ചസ്റ്റർ യുനൈറ്റഡിനും മോസ്കോക്കെതിരെ കാര്യങ്ങൾ എളുപ്പമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.