ന്യോൺ (സ്വിറ്റ്സർലൻഡ്): യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫൈനലിനെ വെല്ലും പോരാട്ടമായി ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിന് മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് എതിരാളിയാവുേമ്പാൾ, ബാഴ്സലോണക്ക് യുവൻറസ് വെല്ലുവിളി.
ക്വാർട്ടറിലെ ഏക ഇംഗ്ലീഷ് സാന്നിധ്യമായ ലെസ്റ്റർ സിറ്റിക്ക് മുൻ ചാമ്പ്യന്മാരായ അത്ലറ്റികോ മഡ്രിഡാണ് എതിരാളി. താരതമ്യേന ദുർബലരായ ബൊറൂസ്യ ഡോർട്മുണ്ടും ഫ്രഞ്ച് ക്ലബ് മൊണാകോയും ഏറ്റുമുട്ടും.
ആദ്യപാദ മത്സരങ്ങൾ ഏപ്രിൽ 11, 12നും, രണ്ടാം പാദം 18,19നും നടക്കും. റയൽ മഡ്രിഡിൽനിന്ന് പടിയിറങ്ങി ബയേൺ മ്യൂണിക്കിെൻറ കോച്ചായി മാറിയ കാർലോ ആഞ്ചലോട്ടിക്ക് പഴയ തട്ടകത്തിലെ പോരാട്ടംകൂടിയാവും ക്വാർട്ടർ. ആഞ്ചലോട്ടിക്ക് കീഴിൽ 2013^14 സീസണിൽ റയൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായിരുന്നു.
ബാഴ്സലോണ ^യുവൻറസ് ക്വാർട്ടർ ഫൈനൽ, 2015 ചാമ്പ്യൻസ് ലീഗ് ഫൈനലിെൻറ റീമാച്ചായി മാറും. അന്ന്, യുവൻറസിനെ വീഴ്ത്തി ബാഴ്സ കിരീടമണിഞ്ഞിരുന്നു.
ക്വാർട്ടർ ഫൈനൽ
അത്ലറ്റികോ മഡ്രിഡ് x ലെസ്റ്റർ സിറ്റി (ഏപ്രിൽ 12, 18)
ബൊറൂസ്യ ഡോർട്മുണ്ട് x മൊണാകോ (ഏപ്രിൽ 11, 19)
ബയേൺ മ്യൂണിക് x റയൽ മഡ്രിഡ് (ഏപ്രിൽ12,18)
യുവൻറസ് x ബാഴ്സലോണ (ഏപ്രിൽ 11,19
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.