ഫുട്ബാൾ, ഏതൊരു കല-കായിക ഇനങ്ങളെയുംപോലെ ജന്മസിദ്ധം തന്നെയാണ് അതിെൻറയും അടിസ്ഥാനം. അത് പൊടിതട്ടിയെടുത്ത് പോളിഷ് ചെയ്ത് എത്തിക്കാൻ തുനിയുന്നവർക്കേ ഒരു കളിക്കാരനിലേക്ക് എത്താൻ കഴിയൂ. എെൻറ ജീവിതം തന്നെയാണ് എെൻറ അധ്യാപനം. ഫോർട്ട്കൊച്ചിയിലെ കളിമൈതാനങ്ങൾ തുറന്നുതന്നത് വലിയൊരു അധ്യായമായിരുന്നു. സ്കൂളിൽനിന്ന് തുടങ്ങുന്ന ഗ്രാസ് റൂട്ട് ലെവൽ പരിശീലനവും കോളജുകൾ കടന്ന് ക്ലബുകളിലേക്ക് ചേക്കേറുന്ന ഇന്നിെൻറ പ്രവണത അന്നുമുണ്ടെങ്കിലും ഇത്രയും സജീവമായിരുന്നില്ല.
വീടും സാമ്പത്തികവും സാഹചര്യവും അക്കാലത്തെ പ്രധാന വെല്ലുവിളികളായിരുന്നു. ഒരു കളിക്കാരനാവുമെന്ന ചിന്ത കുരുന്നിലേ ഒരിക്കൽപോലും മനസ്സിലുണ്ടായിരുന്നില്ല. രാവിലെയും വൈകുന്നേരവും സ്കൂളില്ലേൽ പകൽ മുഴുവനും കളി തന്നെയായിരുന്നു. സ്കൂളിലെ ഇടവേളകളിൽ കാലിൽ കിട്ടുന്ന എന്തും ഫുട്ബാളായി സങ്കൽപിച്ചായിരുന്നു കളി.
പിതൃസഹോദര പുത്രൻ അബുക്ക നാട്ടിലെ യങ്സ്റ്റേഴ്സ് ക്ലബിലേക്ക് ക്ഷണിച്ചതോടെയാണ് എന്നിലെ കളിക്കാരൻ ജനിക്കുന്നത്. അവിടെനിന്ന് എഫ്.എ.സി.ടിക്ക് വേണ്ടിയും പിന്നീട് ദീർഘകാലം പ്രീമിയറിന് വേണ്ടിയും പന്തു തട്ടി. 1973ൽ കേരളം ആദ്യം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടപ്പോൾ അതിെൻറ ഭാഗമാകാനായി. പിന്നീട് രണ്ട് തവണ സന്തോഷ് ട്രോഫി സമ്മാനിച്ച് കോച്ചിങ് കരിയറും പൂർത്തിയാക്കി.
അണ്ടർ-17 ലോകകപ്പ് ഫുട്ബാൾ ഇന്ത്യയിലെത്തിയത് വലിയ ആവേശമുണ്ടാക്കുന്നുണ്ട്. പണക്കൊഴുപ്പിെൻറ മേളയായി ഐ.എസ്.എല്ലും അത്തരമൊരു ആവേശം നമുക്കുണ്ടാക്കിയിരുന്നു. മികച്ച ഒന്നോ രണ്ടോ കളിക്കാർ വിവിധ കാലഘട്ടത്തിൽ രൂപപ്പെടുകയല്ലാതെ രണ്ടുപതിറ്റാണ്ടിനിപ്പുറം മികച്ച ഒരു ടീമിെന രൂപപ്പെടുത്തിയെടുക്കാൻ നമുക്കായിട്ടില്ല.
ഫുട്ബാളിന് ജനകീയത നഷ്ടപ്പെട്ടില്ല എന്നത് ഈ ഒാളങ്ങൾ സാക്ഷ്യപ്പെടുത്തുമെങ്കിലും നമ്മുടെ കളിക്കാർക്ക് എത്രകണ്ട് ഇതിനിടയിൽ വളരാനാകുമെന്ന് കണ്ടറിയണം. കുരുന്നിലേ ഉള്ള പരിശീലനവും ഘട്ടം ഘട്ടമായ വളർച്ചയുമാണ് കളിക്കാരന് വേണ്ടത്. പക്ഷേ ഇന്ന് കളിക്കാരൻ മുഴുവൻ ഉൗർജവും ഒറ്റയടിക്ക് കത്തിച്ച് തീർക്കുന്നു. കളിക്കാർ വളർന്നുവരണം. പക്ഷേ, അത് ഒരു ടീമായി വളരുമ്പോഴാണ് ഫുട്ബാളിന് മുതൽകൂട്ടാവുന്നത്.
തയാറാക്കിയത്: ഫഹീം ചമ്രവട്ടം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.