ന്യൂഡൽഹി: കായികരംഗത്തെ ഉന്നമനത്തിന് രാജ്യത്തിന് മുതൽക്കൂട്ടാവുന്ന അണ്ടർ 17 ലോകകപ്പിനുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കേരളം കൂടുതൽ കാര്യക്ഷമത പുലർത്തണമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ. വെള്ളിയാഴ്ച കൊച്ചിയിലെത്തി സ്റ്റേഡിയം സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മറ്റു സംസ്ഥാനങ്ങളിലെ സ്റ്റേഡിയങ്ങെള അപേക്ഷിച്ച് കൊച്ചിയാണ് പിറകിൽ. അടിസ്ഥാന മേഖലയിലടക്കം പണികൾ ഇനിയും പൂർത്തിയാക്കാനുള്ളതായി പരാതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിലെത്തുന്ന കായികമന്ത്രി വിജയ് ഗോയൽ സായി പരിശീലനകേന്ദ്രം, നെഹ്റു യുവകേന്ദ്ര, നാഷനൽ സർവിസ് സ്കീം എന്നിവയും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.