കൊച്ചി: അണ്ടർ 17 ലോകകപ്പ് ഫുട്ബാളിന് വേദിയാകുന്ന കൊച്ചിയിൽ അവസാനഘട്ട പരിശോധനക്ക് ഫിഫ സംഘം ശനിയാഴ്ച എത്തും. മത്സരം നടക്കുന്ന കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയവും മറ്റ് നാല് പരിശീലന മൈതാനങ്ങളും നവീകരണം പൂർത്തിയാക്കി ഫിഫക്ക് കൈമാറേണ്ടത് മേയ് 15നാണ്.
പ്രധാന സ്റ്റേഡിയത്തിെൻറ നവീകരണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. കസേര പുനഃസ്ഥാപിക്കൽ ആരംഭിച്ചു. അഗ്നിരക്ഷ സംവിധാനവും എയർകണ്ടീഷനിങ് ജോലികളും പൂർത്തിയായി. സ്റ്റേഡിയത്തിന് പുറത്ത് 2500 ചതുരശ്രയടിയിൽ അക്രഡിറ്റേഷൻ സെൻറർ വേണമെന്ന് ഫിഫ ആവശ്യപ്പെട്ടിട്ടുണ്ട്. അതിെൻറ പ്രാരംഭ ജോലികൾ ഉടൻ ആരംഭിക്കും. പരിശീലന മൈതാനങ്ങളുടെ നവീകരണത്തിലുണ്ടായ ആശങ്കയും നീങ്ങിയിട്ടുണ്ട്. ഫോർട്ട്കൊച്ചി വെളി, പരേഡ് ഗ്രൗണ്ടുകളുടെ നവീകരണത്തിലായിരുന്നു ആശങ്ക. എന്നാൽ, ഇവിടങ്ങളിലെ പുല്ല് െവച്ചുപിടിപ്പിക്കൽ ജോലി പൂർത്തിയായി. വെളി മൈതാനത്ത് പുല്ല് നനക്കുന്നതിനുള്ള ടാങ്ക് സ്ഥാപിക്കലും ഏകദേശം പൂർത്തിയായി. കളിക്കാർക്ക് വിശ്രമകേന്ദ്രം, ടോയ്്ലറ്റ് സൗകര്യം, പരിശീലന മൈതാനങ്ങളിലെ ഫ്ലഡ്ൈലറ്റ് സ്ഥാപിക്കൽ തുടങ്ങിയവ മേയ് 31നകം പൂർത്തിയാക്കും.
കഴിഞ്ഞ ആഴ്ച ഫിഫ സംഘം നടത്തിയ പ്രതിമാസ അവലോകന യോഗത്തിൽ മൈതാനങ്ങളുടെ നവീകരണ പ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ 29ന് നടക്കുന്ന അവസാന പരിശോധനയിൽ ഫിഫ എതിർപ്പ് പ്രകടിപ്പിക്കില്ലെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.