അ​ണ്ട​ർ 17 ഇ​ന്ത്യ​ൻ ടീം ​ യൂ​റോ​പ്പി​ൽ

ന്യൂഡൽഹി: അണ്ടർ 17 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീം മത്സരപരിചയം തേടി യൂറോപ്യൻ പര്യടനത്തിന്. പോർചുഗലിലെ ലാസിയോ കപ്പിൽ മത്സരിക്കുന്ന ഇന്ത്യൻ കൗമാരസംഘം പോർചുഗലിെൻറയും ഇറ്റലിയുടെയും അണ്ടർ 17 ടീമുമായി കളിക്കും. ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ യൂത്ത് ടീമുമായും ഏറ്റുമുട്ടും. കോച്ച് ലൂയി മാറ്റോസിനൊപ്പമാണ് ഇന്ത്യയുടെ ലോകകപ്പ് ടീം യൂറോപ്പിലെത്തിയത്. 34 ദിവസം നീളുന്ന പര്യടനത്തിൽ മികച്ച പരിശീലനവും സന്നാഹ മത്സരങ്ങളുമാണ് ലക്ഷ്യം. 
 
Tags:    
News Summary - u17 indian football team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.