മോ​ർ​ഗ​ൻ പു​റ​ത്ത്​; കൊ​ളാ​സോ ഇൗ​സ്​​റ്റ്​​ബം​ഗാ​ൾ പ​രി​ശീ​ല​ക​ൻ

കൊൽക്കത്ത: തുടർതോൽവികളോടെ െഎ ലീഗ് കിരീടേപാരാട്ടത്തിൽ നിന്ന് പുറത്തായ ഇൗസ്റ്റ് ബംഗാൾ പരിശീലക സ്ഥാനത്തു നിന്നും ട്രെവർ മോർഗൻ രാജിവെച്ചു. ഞായറാഴ്ച ശിവാജിയൻസിനെതിരായ കളിയിൽ 1-0ത്തിന് തോറ്റതിനു പിന്നാലെയാണ് രാജി. ഗോവക്കാരായ അർമാൻഡോ കൊളാസോയാവും പുതിയ പരിശീലകൻ. 

മോഹൻ ബഗാനെതിരായ കൊൽക്കത്ത ഡെർബിയിൽ തോറ്റതിനു പിന്നാലെയാണ് മോർഗെൻറ കസേരക്ക് ഭീഷണി ഉയരുന്നത്. ഗോബാക്ക് വിളികളോടെ ആരാധകരെത്തുകയും, ഒന്നാം നമ്പർ ഗോളിയായ മലയാളി താരം ടി.പി രഹനേഷ് കാണികളുമായി കൊമ്പുകോർക്കുകയും ചെയ്തതോെട കാര്യങ്ങൾ മാറിമറിഞ്ഞു. ശിവാജിയൻസിനെതിരെ തോൽക്കുക കൂടി ചെയ്തതോടെ മോർഗൻ രാജിവെക്കാൻ തീരുമാനിക്കുകയായിരുന്നു.ആരാധക രോഷത്തിനിരയായ രഹനേഷിനെ കഴിഞ്ഞ കളിക്ക് മുേമ്പ നാട്ടിലേക്ക് മടക്കുകയും ചെയ്തു. മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കൂടിയായ മോർഗൻ ജന്മനാടായ ഇംഗ്ലണ്ടിലേക്ക് മടങ്ങുകയാണെന്ന് ക്ലബ് അധികൃതർക്കയച്ച ഇ മെയിൽ സന്ദേശത്തിൽ അറിയിച്ചു. 

ടീമിെൻറ മോശം പ്രകടനത്തെ തുടർന്ന് സഹ പരിശീലകൻ ഗോൾകീപ്പിങ് കോച്ച് എന്നിവരെ മൂന്നു ദിവസം മുമ്പ് പുറത്താക്കിയിരുന്നു. രണ്ട് കളി ബാക്കിനിൽക്കെ 16മത്സരങ്ങളിൽ 27 പോയൻറുമായി മൂന്നാം സ്ഥാനത്താണ് ഇൗസ്റ്റ്ബംഗാൾ.
Tags:    
News Summary - Trevor Morgan quits, Armando Colaco set to be new East Bengal coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.