ലണ്ടൻ: മുൻനിര താരങ്ങൾ സ്കോറിങ്ങിലേക്കെത്തിയപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ട ോട്ടൻഹാം വീണ്ടും വിജയവഴിയിൽ. അവസാന മത്സരത്തിൽ വോൾവർഹാംപ്റ്റണിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ കെയ്നും സംഘവും കാർഡിഫ് സിറ്റിയെ 3-0ത്തിന് തോൽപിച്ചാണ് കിരീട പോരാട്ടത്തിലേക്ക് തിരിച്ചെത്തിയത്.
ജയത്തോടെ ടോട്ടൻഹാം(48 പോയൻറ്) വീണ്ടും രണ്ടാംസ്ഥാനത്തെത്തി. ആദ്യപകുതിയിലാണ് ടോട്ടൻഹാം കാർഡിഫ് സിറ്റിയുടെ വല മൂന്നുവട്ടം കുലുക്കുന്നത്. മൂന്നാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരികെയ്നും പിന്നാലെ ക്രിസ്റ്റ്യൻ എറിക്സൺ(12), സൺ ഹോങ് മിൻ(26) എന്നിവരുമാണ് ടോട്ടൻഹാമിനായി േഗാൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.