സോൾ: അതിവേഗവും പന്തടക്കവുംകൊണ്ട് പ്രീമിയർ ലീഗിൽ ഉയരങ്ങളേറെ കീഴടക്കിയവനാണ ് ദക്ഷിണ കൊറിയക്കാരനായ ഹ്യൂങ് മിൻ സൺ. ടോട്ടൻഹാമിലെ വർഷങ്ങൾ ഇംഗ്ലണ്ടിൽ മാത്രമ ല്ല, യൂറോപ്പിലും അതിലേറെ ഏഷ്യയിലും താരത്തെ പ്രിയപ്പെട്ടവനാക്കിമാറ്റി. ക്ലബ്, ദേശീയ ജ ഴ്സികളിൽ അപൂർവ റെക്കോഡുകളാണ് ചെറിയ കാലയളവിൽ ഈ 27കാരൻ കുറിച്ചത്. അതിനിടെ, വില്ലനായി തലക്കുമുകളിലുണ്ടായിരുന്ന നിർബന്ധിത സൈനിക സേവനമെന്ന വാൾ രണ്ടു വർഷം മുമ്പ് ദേശീയ ടീമിനെ ജകാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ ജേതാക്കളായതോടെ തൽക്കാലം മാറിനിന്നതാണ്. ലോകം മുഴുക്കെ കളിെകാണ്ടു പുളക്കേണ്ട മൈതാനങ്ങൾ കോവിഡിൽ കുടുങ്ങി നിശ്ശബ്ദമായതോടെ, പഴയ കടങ്ങൾ വീട്ടുന്ന തിരക്കിലാണ് താരങ്ങളും.
കോവിഡിൽ കളി മുടങ്ങും മുേമ്പ പരിക്കുമായി നാട്ടിലേക്ക് മടങ്ങിയ സണ്ണും സമാനമായി, നിർബന്ധിത സൈനിക സേവനമെന്ന പഴയ കടം വീട്ടുന്ന തിരക്കിലാണ്. തെക്കൻ ദ്വീപായ ജെജുവിലെ സൈനിക ക്യാമ്പിലെത്തിയ താരം മൂന്നാഴ്ച സൈനിക പരിശീലനത്തിനുണ്ടാകും.
പച്ച ജാക്കറ്റും കറുത്ത തൊപ്പിയും മുഖാവരണവുമണിഞ്ഞ് സൈനിക ട്രക്കിനരികിലൂടെ നടന്നുനീങ്ങുന്ന സണ്ണിെൻറ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മറൈൻ കോർപ്സ് 91ാം ബറ്റാലിയണിലെ ഒമ്പതാം ബ്രിഗേഡിനൊപ്പമാണ് പരിശീലനം. ഏപ്രിൽ മാസം അടിസ്ഥാന സൈനിക പരിശീലനത്തിെൻറ സമയമാണെന്ന് സൺ ഫേസ്ബുക്കിലും അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് ആരാധകരേറെയുണ്ടെങ്കിലും സന്ദർശനം അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നാലാഴ്ചയാണ് സാധാരണ നിർബന്ധിത പരിശീലനമെങ്കിലും വിദഗ്ധ സേനക്കൊപ്പമാകുേമ്പാൾ മൂന്നാഴ്ച മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.