ലണ്ടൻ: ആഴ്സൻ വെങ്ങറുടെ വീരവാദങ്ങൾ വെംബ്ലി സ്റ്റേഡിയത്തിൽ വിലപ്പോയില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ‘ഹൈടെക്’ മത്സരത്തിൽ ഗണ്ണേഴ്സ് പട ടോട്ടൻഹാമിനോട് ഒരു ഗോളിന് തോറ്റു. രണ്ടാം പകുതിയുടെ ആദ്യം ഹാരികെയ്ൻ നേടിയ ഗോളിലാണ് ആഴ്സനൽ തോൽക്കുന്നത്. ഇതോടെ, നവംബറിൽ എമിറേറ്റ് സ്റ്റേഡിയത്തിൽ ആഴ്സനൽ തോൽപിച്ചതിന് (2-0) ടോട്ടൻഹാം സ്വന്തം തട്ടകത്തിൽ പകവീട്ടി.
ജയത്തോടെ 52 പോയൻറുമായി മൊറീഷ്യോ പൊച്ചട്ടീന്യോയുടെ സംഘം 52 പോയൻറുമായി മൂന്നാം സ്ഥാനത്തെത്തി. ഞായറാഴ്ച കളത്തിലിറങ്ങുന്ന ലിവർപൂൾ തോറ്റാൽ ടോട്ടൻഹാമിന് മൂന്നാം സ്ഥാനം നിലനിർത്താം. സീസണിൽ ആഴ്സനലിെൻറ എട്ടാം തോൽവിയാണിത്.
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ എത്തിയ ഒബൂമയാങ്ങിലൂടെ എതിരാളികളെ മറിച്ചിടാമെന്ന ഗണ്ണേഴ്സ് കോച്ച് ആഴ്സൻ വെങ്ങറുടെ തന്ത്രങ്ങളൊന്നും കളത്തിൽ വിലപ്പോയില്ല. ഒബൂമയാങ്ങിനെയും മിഖിത്ര്യാനെയും സുന്ദരമായി പൂട്ടിയ ടോട്ടൻഹാം, കളിയിൽ അവസരങ്ങൾ നിരവധിയുണ്ടാക്കി. ഏതുനിമിഷവും ഗോൾ വഴങ്ങുമെന്നു തോന്നിച്ച് ഗണ്ണേഴ്സിെൻറ പ്രതിരോധം ആടിയുലഞ്ഞു. ഒടുവിൽ, 49ാം മിനിറ്റിൽ ടോട്ടൻഹാം അർഹിച്ച ഗോൾ നേടി.
ബെൻഡവിസ് നീട്ടിനൽകിയ ക്രോസിന് തലവെച്ച് ഹാരികെയ്നാണ് ഗോൾ നേടിയത്. ബുള്ളറ്റ് ഹെഡറിനു മുന്നിൽ പീറ്റർ ചെക്കിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇൗ ഏകഗോളിൽ ടോട്ടൻഹാം വിജയിക്കുകയും ചെയ്തു. കെയ്നിെൻറ സീസണിലെ 23ാം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗോളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.