ടോ​ട്ട​ൻ​ഹാം  അ​ണ്ട​ർ 23 ടീം ​കോ​ച്ച്​  പ​രി​​ശീ​ല​ന​ത്തി​നി​ടെ മ​രി​ച്ചു

ലണ്ടൻ: മുൻ ഇംഗ്ലണ്ട് ദേശീയതാരവും ടോട്ടൻഹാം ഹോട്ട്സ്പർ അണ്ടർ 23 ടീം കോച്ചുമായ ഉഗോ ഹിേയാഗു പരിശീലനത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചു. വെള്ളിയാഴ്ച രാവിെല ടീമിനെ പരിശീലിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ടോട്ടൻഹാം അധികൃതരാണ് മരണവിവരം ഒൗദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്. ഉഗോ കുഴഞ്ഞുവീണ വാർത്തകേട്ടതോടെ സീനിയർ ടീം കോച്ച് മൗറീഷ്യോ പൊച്ചട്ടിനോയും മറ്റു സ്റ്റാഫ് അംഗങ്ങളും ഗ്രൗണ്ടിലേക്കെത്തിയിരുന്നു. 44കാരനായ ഉഗോ മുൻ ആസ്റ്റൺ വില്ല ഡിഫൻഡർകൂടിയായിരുന്നു.  ഇംഗ്ലണ്ടിനായി നാലും, ആസ്റ്റൺ വില്ലക്കായി 237 മത്സരങ്ങളും കളിച്ചു.
Tags:    
News Summary - Tottenham under-23 coach Ugo Ehiogu dies at 44

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.