ലണ്ടൻ: യുവേഫ യൂറോപ്പ ലീഗിൽ സ്വന്തം ൈമതാനത്ത് തോറ്റ് പ്രീക്വാർട്ടർ കാണാതെ പുറത്തായ ടോട്ടൻഹാം വീണ്ടും വിജയവഴിയിൽ. പ്രീമിയർ ലീഗിൽ സ്റ്റോക് സിറ്റിയെ നാലു ഗോളുകൾക്ക് മുക്കിയാണ് ടോട്ടൻഹാം വിജയവഴിയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. സൂപ്പർതാരം ഹാരി കെയ്നിെൻറ തകർപ്പൻ ഹാട്രിക്കും (14, 32, 37) ഡിലെ അലിയുടെ ഗോളിലുമാണ് സ്റ്റോക് സിറ്റി തകർന്നത്. ആദ്യ പകുതിയിലായിരുന്നു ഗോളുകളെല്ലാം. ഹാട്രിേക്കാടെ 20 ഗോളുമായി ഇംഗ്ലണ്ടിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ കെയ്ൻ ഒന്നാമതെത്തി. ജയത്തോടെ ചെൽസിക്കു പിറകെ 53 പോയൻറുമായി രണ്ടാമതുമെത്തി.
ക്ലാസിക് ചെൽസി
കിരീടവഴിയിൽ തോൽക്കാൻ മനസ്സില്ലാതെയാണ് ചെൽസിയുടെ മുന്നേറ്റം. അവസാന കളിയിൽ സ്വന്തം മൈതാനമായ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് ബൂട്ടുകെട്ടാനെത്തിയ സ്വാൻസീ സിറ്റിയെ 3-1നാണ് ചെൽസി തോൽപിച്ചുവിട്ടത്. ഒന്നാം പകുതിയിൽ 1-1ന് സമനിലയിൽ നിന്നശേഷം സംയുക്ത ആക്രമണത്തിലൂടെ രണ്ടുഗോൾ തിരിച്ചടിച്ച് വിജയം വരിക്കുകയായിരുന്നു നീലപ്പട. 72ാം മിനിറ്റിൽ പെഡ്രോയും 84ാം മിനിറ്റിൽ ഡീഗോ കോസ്റ്റയുമാണ് സ്േകാറർമാർ. ജയത്തോടെ 11 പോയൻറിെൻറ ലീഡും നീലപ്പട സ്വന്തമാക്കി.
മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ്, മിഡിൽസ്ബറിനെ 1^0ത്തിനും എവർട്ടൻ, സണ്ടർലൻഡിെന 2-0ത്തിനും വെസ്റ്റ് ബ്രോംവിച്ച്, എ.എഫ്.സി ബേൺമൗത്തിനെ 2-1നും േതാൽപിച്ചു. ഹൾസിറ്റി- ബേൺലി മത്സരവും (1-1) വാറ്റ്ഫോഡ്^വെസ്റ്റ് ഹാം യുനൈറ്റഡ് മത്സരവും (1-1) സമനിലയിൽ കലാശിച്ചു.
1000 മത്സരം ആഘോഷിച്ച് ആൻസലോട്ടി
ക്ലബ് പരിശീലകവേഷത്തിൽ ബയേൺ േകാച്ച് കാർലോ ആൻസലോട്ടിയുടെ 1000ാം മത്സരമായിരുന്നു മ്യൂണിക്കിെൻറ തട്ടകമായ അലിയൻസ് അരീനയിൽ നടന്നത്. യുവൻറസ്, എ.സി മിലാൻ, ചെൽസി, പാരിസ് സെൻറ് ജർമൻ, റയൽ മഡ്രിഡ് തുടങ്ങിയ വമ്പന്മാരെ പരിശീലിപ്പിച്ച് ഷെൽഫിലേക്ക് കിരീടങ്ങൾ ആവോളമെത്തിച്ച ഇൗ പരിശീലകന് ബയേൺ താരങ്ങളും കളിക്കളത്തിൽ മറക്കാനാവാത്ത ഒരു ത്രില്ലർ മത്സരവും സമ്മാനിച്ചു. തടിച്ചുകൂടിയ 75,000ത്തോളം വരുന്ന കാണികളെ സാക്ഷിയാക്കി സൂപ്പർസ്റ്റാറുകളുടെ എട്ടുഗോളിെൻറ ത്രസിപ്പിക്കുന്ന വിജയം ആശാനുള്ള കളിക്കാരുടെ വിജയ പൂച്ചെണ്ടുകൂടിയായിരുന്നു.
24, 42, 54 മിനിറ്റുകളിൽ സൂപ്പർ ഗോളുകൾ നേടി പോളണ്ട് താരം റോബർട്ട് െലവൻേഡാവ്സ്കി ഹാട്രിക് നേടിയപ്പോൾ 60ാം മിനിറ്റിൽ പകരക്കാരെൻറ വേഷത്തിലെത്തിയ ഫ്രഞ്ച് താരം കിങ്സ്ലി കോമാൻ (65, 69) രണ്ടു ഗോളുകളും നേടി. കൂടെ സഹതാരങ്ങളായ അർതുറോ വിദാലും (17) മിഡ്ഫീൽഡ് പൊസിഷനിലെ കറുത്തമുത്ത് ഡേവിഡ് അലാബ, പ്രായത്തെ കവച്ചുവെച്ച് കുതിക്കുന്ന ആര്യൻ റോബൻ എന്നിവർ പട്ടിക തികച്ചു. മറ്റൊരു മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ട്, ഫ്രീബർഗിനെ 3-0ത്തിന് തോൽപിച്ചു. സോക്രട്ടീസും പീറെ എംറിക്കുമാണ് സ്കോറർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.