ടോട്ടൻഹാമിന്​ കിരീടം

മ്യൂ​ണി​ക്​: ഫു​ൾ​ടൈ​മും പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടും ക​ട​ന്ന്​ സ​ഡ​ൻ​ഡെ​ത്തി​ലേ​ക്ക്​ നീ​ങ്ങി​യ ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ പ്രീ​സീ​സ​ൺ കി​രീ​ട​മാ​യ ഒാ​ഡി ക​പ്പ്​ ടോ​ട്ട​ൻ​ഹാ​മി​ന്​ സ്വ​ന്തം.
അ​ല​യ​ൻ​സ്​ അ​റീ​ന​യി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ബ​യേ​ൺ മ്യൂ​ണി​കി​നെ​യാ​ണ്​ ടോ​ട്ട​ൻ​ഹാം വീ​ഴ്​​ത്തി​യ​ത്.

നി​ശ്ചി​ത സ​മ​യ​ത്ത്​ ഇ​രു ടീ​മു​ക​ളും 2-2ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ വി​ധി​നി​ർ​ണ​യം ഷൂ​ട്ടൗ​ട്ടി​ലെ​ത്തി. അ​വി​ടെ ഒാ​രോ കി​ക്കു​ക​ൾ പാ​ഴാ​ക്കി​യ​പ്പോ​ൾ സ്​​കോ​ർ 4-4. തു​ട​ർ​ന്ന്​ സ​ഡ​ൻ ഡെ​ത്തി​​െൻറ ഭാ​ഗ്യ​പ​രീ​ക്ഷ​ണ​മാ​യി. ആ​ദ്യ കി​ക്ക്​ ഒ​പ്പ​ത്തി​നൊ​പ്പം (5-5), അ​ടു​ത്ത ശ്ര​മ​ത്തി​ൽ ടോ​ട്ട​ൻ​ഹാ​മി​​െൻറ ജ​ഫ​റ്റ്​ ട​ൻ​ഗാ​ന സ്​​കോ​ർ ചെ​യ്​​ത​പ്പോ​ൾ, ബ​യേ​ണി​​െൻറ ജെ​റോം ബോ​െ​ട്ട​ങ്ങി​​െൻറ കി​ക്ക്​ ക്രോ​സ്​ ബാ​റി​ന്​ മു​ക​ളി​ലൂ​ടെ പ​റ​ന്നു.6-5​ന്​ പ്രീ ​സീ​സ​ൺ കി​രീ​ടം ടോ​ട്ട​ൻ​ഹാ​മി​ന്.

തു​ർ​ക്കി ക്ല​ബാ​യ ഫെ​നാ​ർ​ബാ​ഷ​യെ 5-3ന്​ ​തോ​ൽ​പി​ച്ച്​ റ​യ​ൽ മ​ഡ്രി​ഡ്​ മൂ​ന്നാം സ്​​ഥാ​നം നേ​ടി.

Tags:    
News Summary - Tottenham 2-2 Bayern Munich: Spurs win Audi Cup on penalties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.