കുഴിമടിയനായിരുന്നു തിമോ. വല്ല വഴിയും ഉണ്ടെങ്കിൽ അവൻ പള്ളിക്കൂടത്തിൽ പോകില്ല. വിദ്യാഭ്യാസം നിർബന്ധമായ ജർമനിയിൽ കുട്ടി പള്ളിക്കൂടത്തിൽ പോയില്ലെങ്കിൽ ശിക്ഷ മാതാപിതാക്കൾക്കാണ്. അതറിഞ്ഞ മാതാവ് എങ്ങനെയെങ്കിലും രാവിലെ കാറിൽക്കയറ്റി അവനെ സ്കൂളിൽ എത്തിക്കുമായിരുന്നു. അവർ ഓഫിസിലെത്തുമ്പോൾ അവൻ വീട്ടിലും എത്തും. ഒടുവിൽ സഹികെട്ട അമ്മ അവനൊരു പന്തു വാങ്ങിക്കൊടുത്ത് സ്കൂളിലെത്തിച്ചു. അതോടെ പുതിയ തിമോയെ ലഭിച്ചു. സ്കൂളിൽ പന്ത് തട്ടാൻ കിട്ടിയ കൂട്ടുകാർക്കൊപ്പം അവൻ ക്ലാസിലും ഇരുന്നു. എന്നാൽ, അക്ഷരങ്ങളോടുള്ള വെറുപ്പ് വിട്ടുമാറിയില്ല. അവിടെ കഷ്ടിച്ച് കടന്നു കൂടിയ അവെൻറ കാലുകളിൽനിന്ന് പന്ത് വിട്ടുമാറാൻ കൂട്ടാക്കിയിരുന്നില്ല.
ആറുവയസ്സുകാരെൻറ ബാൾ കൺട്രോൾ കണ്ട് സ്റ്റുട്ട്ഗട്ട് ടീമിലെ പ്രഫഷനൽ താരങ്ങൾപോലും മൂക്കത്തു വിരൽെവച്ചു. അന്നുതന്നെ അവൻ ആ ക്ലബിെൻറ ബംബിനോ ടീമിൽ അംഗമായി. പിന്നെ തിമോ തിരിഞ്ഞുനോക്കിയില്ല. 11.1 സെക്കൻഡിൽ 100 മീറ്റർ ഓടിയെത്താൻതക്ക ഗതിവേഗം കണ്ടെത്തിയ അഞ്ചടി 11 ഇഞ്ചുകാരൻ 16ാം വയസ്സിൽതന്നെ സീനിയർ ടീമിൽ അംഗമായി. കളി കാര്യമായെടുത്ത അക്ഷരവൈരി അമ്മ ആഗ്രഹിച്ചതുപോലെ സ്കൂൾ ഫൈനൽ പരീക്ഷയും പാസായി പ്രഫഷനൽ ഫുട്ബാളിലേക്ക് കാലുമാറി.
‘‘എെൻറ അമ്മക്ക് ഞാൻ നൽകിയ ഏറ്റവും വലിയ സമ്മാനം ആയിരുന്നു ആ വിജയം’’ -എന്നാണ് ഇതേക്കുറിച്ചു ചോദിച്ച ബുണ്ടസ് ലിഗ പോർട്ടൽ റിപ്പോർട്ടറോട് തിമോ പറഞ്ഞത്. ജർമനിയുടെ അണ്ടർ-15 ടീമിലംഗമായ തിമോ ഹാട്രിക് നേടിക്കൊണ്ടാണ് പോളണ്ടിനെതിരെയുള്ള തെൻറ അരങ്ങേറ്റം ആഘോഷിച്ചത്. ഇവിടം കൊണ്ട് തീർന്നുവെന്ന് കരുതേണ്ട. അണ്ടർ-16 വിഭാഗങ്ങളിലെ യൂറോപ്യൻ മത്സരവും തുടങ്ങിയത് തെൻറ സ്വർണ ബൂട്ടിൽനിന്ന് ഗോളുകൾ ഉതിർത്തുകൊണ്ടു തന്നെയായിരുന്നു.കളിക്കളത്തിലെ സമർപ്പണത്തിനു കിട്ടിയ മികവാണ് 2013ലെ ഫ്രിറ്റ്സ് വാൾട്ടർ അവാർഡ്. അണ്ടർ-17 കാറ്റഗറിയിലെ ഏറ്റവും മികച്ച കളിക്കാരനുള്ള അംഗീകാരം ആയിരുന്നു അത്. രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ അണ്ടർ-19ലെ ഏറ്റവും മികച്ച കളിക്കാരനുള്ള അംഗീകാരമായി വീണ്ടും തേടിയെത്തി.
ജർമനിയുടെ എല്ലാ ജൂനിയർ ടീമുകളിലും അംഗമായിരുന്നു തിമോ. അണ്ടർ 15, 16, 17, 19, 21 ടീമുകൾക്കായി 48 മത്സരങ്ങളിൽനിന്ന് 34 ഗോളുകൾ അടിച്ചുകൂട്ടിയതോടെ ഈ സ്റ്റുട്ട്ഗട്ടുകാരൻ ജർമൻ കോച്ച് യൊആഹിം ലോയ്വിെൻറ കണ്ണിലും പെട്ടു. അങ്ങനെ കോൺഫെഡറേഷൻ കപ്പിനുള്ള ദേശീയ ടീമിൽ ഇടംപിടിച്ചു. ലോക ചാമ്പ്യന്മാർ ആദ്യമായി കോൺഫെഡറേഷൻ കപ്പിൽ മുത്തമിട്ടപ്പോൾ അവരെ അതിനു അർഹനാക്കിയ തിമോയുടെ കൈകളിലായിരുന്നു ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവർക്കുള്ള ഗോൾഡൻ ബൂട്ട്. തിമോയുടെ ഗോളടിമികവും അത് നേടുന്ന അസാധ്യ ശാന്തതയും അയാൾക്ക് നേടിക്കൊടുത്ത പേരാണ് രണ്ടാം ജർമൻ ‘േക്ലാസെ’ എന്ന ഇരട്ടപ്പേര്.
അത് അർഹതപ്പെട്ടത് എന്ന് തെളിയിക്കും വിധമായിരുന്നു തിമോയുടെ േക്ലാസെ ആരാധന. വീട്ടിലെ കുഞ്ഞു മുറി മുഴുവൻ ജർമൻ ഗോളടി വീരെൻറ ചിത്രങ്ങൾ കൊണ്ട് നിറച്ചിരുന്നു.നിലവിൽ ആർ.ബി ലൈപ്സിഷിെൻറ അണിയിലുള്ള ഈ സ്റ്റുട്ട്ഗട്ടുകാരെൻറ ഗോളടിമികവ് ആയിരുന്നു കഴിഞ്ഞ സീസണിൽ അവർക്കു ബുണ്ടസ് ലിഗയിൽ രണ്ടാം സ്ഥാനം നേടിക്കൊടുത്തത്. ഇത്തവണ ആറാം സ്ഥാനവും യൂറോ ലീഗിൽ കളിക്കുവാൻ അവസരവും നേടിക്കൊടുക്കുമ്പോൾ കുറെ മത്സരങ്ങൾ പരിക്ക് കാരണം നഷ്ടമായിരുന്നു.
‘ടർബോ തിമോ’ എന്ന് വിളിപ്പേരുകാരനിലാണ് റഷ്യ ലോകകപ്പിൽ ജർമനിയുടെ പ്രതീക്ഷകൾ. എതിരാളികളുടെ കാലിൽ നിന്ന് പന്ത് കവർന്നെടുക്കുന്ന ചാതുര്യവും അസാധ്യമായ ആംഗിളുകളിൽ നിന്നുപോലും ചടുലമായ ഗോളുകൾ സൃഷ്ടിക്കാനുള്ള മിടുക്കും ആരാധക ലോകം റഷ്യയിൽ കാത്തിരിക്കുന്നു.
തിമോ വെർനർ ഇതുവരെ പങ്കെടുത്ത എല്ലാ സാർവദേശീയ മത്സരങ്ങളിലും ഗോളുകളുടെ രാജാവായിരുന്നു.
ഒപ്പം അസിസ്റ്റുകളുടെ സുൽത്താനും. ഇതുവരെ ജർമനിക്കുവേണ്ടി 12 മത്സരങ്ങളിൽ നേടിയത് ഏഴ് ഗോളുകൾ. ഇൗ ആത്മവിശ്വാസവും ആയിട്ടാണ് ‘ടർബോ തിമോ’ റഷ്യയിലെത്തുന്നത്. ലോക ചാമ്പ്യന്മാർ ഇത്തവണ ഏതുവരെ എത്തുന്നു എന്ന് തീരുമാനിക്കുന്നത് തിമോയുടെ കാൽതഴമ്പിെൻറ സംഗീതം തന്നെയാകും. അത് തന്നെയാകും അയാളെ താരങ്ങളുടെ താരമാകുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.