ബാേങ്കാക്: ലോകം മെസ്സിക്കും നെയ്മറിനും പിന്നാലെ പായുേമ്പാൾ തായ്ലൻഡ് പ്രാർഥനയിലാണ്, ഗുഹയിൽ അകപ്പെട്ട 13 ഫുട്ബാൾ താരങ്ങൾക്കു വേണ്ടി. രാപ്പകലില്ലാതെ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ലോകത്തെ മികച്ച സാേങ്കതിക വിദ്യയുമായി വിദഗ്ധർ കഠിനാധ്വാനം നടത്തുന്നുണ്ടെങ്കിലും കനത്ത മഴയിൽ വെള്ളം ഉയരുന്നതും ചളി നിറയുന്നതും ഗുഹയിലേക്കുള്ള പ്രവേശനത്തിന് ഇപ്പോഴും പ്രതിബന്ധം സൃഷ്ടിക്കുകയാണ്. റോബോട്ടുകളും ഡ്രോണുകളും മണംപിടിക്കുന്ന നായ്ക്കളും വരെ രക്ഷാപ്രവർത്തനത്തിെൻറ ഭാഗമായിട്ടുണ്ടെങ്കിലും ആശങ്ക വിട്ടുമാറിയിട്ടില്ല. ജൂൺ 23നായിരുന്ന ദൗർഭാഗ്യത്തിെൻറ വിധി പരിശീലകന് പുറമെ 12 ഫുട്ബാൾ കളിക്കാരായ കുട്ടികളെ ഗുഹയിൽ അകപ്പെടുത്തിയത്.
പരിശീലനം കഴിഞ്ഞപ്പോൾ പെയ്ത മഴയിൽനിന്ന് രക്ഷപ്പെടാനാണ് ഇവർ സമീപത്തെ ഗുഹയിൽ അഭയം പ്രാപിച്ചത്. മഴ ശക്തമായപ്പോൾ കുത്തിയൊലിച്ച വെള്ളപ്പാച്ചിലിൽ കിലോമീറ്ററുകൾ ദൈർഘ്യമുള്ള ഗുഹക്കുള്ളിലേക്ക് ഇവർ ഒഴുകിപ്പോവുകയായിരുന്നു. ആപത്തൊന്നും വരുത്തരുതേയെന്ന പ്രാർഥനയിൽ കുട്ടികളുടെ ബന്ധുക്കൾക്കൊപ്പം നാടൊന്നാകെ കണ്ണീരൊഴുക്കുകയാണ്. മണംപിടിക്കാൻ കഴിവുള്ള നായ്ക്കൾ വസ്ത്രങ്ങളുടെ മണംപിടിച്ചാണ് ഗുഹയുടെ ഏത് ഭാഗത്താണ് കുട്ടികളുള്ളതെന്ന് മനസ്സിലാക്കിയത്. ഇവിടേക്ക് എത്താനുള്ള കഠിന പ്രയത്നത്തിലാണ് രക്ഷാപ്രവർത്തകർ.
തായ്ലൻഡ് നാവികസേന വിദഗ്ധർക്കൊപ്പെം യു.എസ്, ബ്രിട്ടൻ സേനയിലെ മുങ്ങൽ വിദഗ്ധരും നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ഒാപറേഷൻ. ഗുഹക്കുള്ളിലെ ഇരുട്ടും ജല പ്രവാഹവും ഇവർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ശക്തിയുള്ള പമ്പുകൾ ഉപയോഗിച്ച് ഗുഹക്കുള്ളിലെ വെള്ളം വറ്റിക്കാൻ ശ്രമം നടത്തിയെങ്കിലും കനത്ത മഴ കാരണം പരാജയപ്പെട്ടു. മുങ്ങൽ വിദഗ്ധർ താൽക്കാലികമായി തിരച്ചിൽ നിർത്തി.
സംഘം ഉണ്ടെന്ന് കരുതുന്ന ഗുഹയുടെ ഭാഗത്തെ പാറ തുരന്ന് മറ്റൊരു പാത സൃഷ്ടിക്കാനുള്ള ശ്രമവും പാറയുടെ ഉറപ്പ് കാരണം വിജയം കണ്ടില്ല. പിന്നീട് മുങ്ങൽ വിദഗ്ധർ ഡ്രോണിെൻറയും റോേബാട്ടിെൻറയും സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. കാമറ ഘടിപ്പിച്ച ഡ്രോണുകൾ മുഖേന വഴിയിലെ തടസ്സങ്ങൾ കണ്ടെത്താനാണ് ശ്രമം. റോബോട്ടിനെ കടത്തിവിട്ട് ഗുഹക്കകത്തെ അവസ്ഥയും ജലനിരപ്പും മനസ്സിലാക്കുന്നുണ്ട്. തായ്ലൻഡ് പ്രധാനമന്ത്രി പ്രയൂത് ചാൻ ഒാച ഗുഹക്ക് സമീപമെത്തി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.
പാറയുടെ വിള്ളലുകൾക്കിടയിലൂടെ ഭക്ഷണവും മൊബൈൽ ഫോണുകളും രക്ഷപ്പെടാനുള്ള മാപ്പും മറ്റും അടങ്ങിയ പെട്ടികൾ ഇറക്കിക്കൊടുക്കുന്നുണ്ട്. കുട്ടികൾക്കിത് കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും പ്രതീക്ഷ കൈവിടാതെയുള്ള പ്രയത്നത്തിന് ശുഭാന്ത്യമുണ്ടാകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. സംഘത്തെ കണ്ടെത്തിയാലും പുറത്തെത്തിക്കാൻ ആഴ്ചകളെടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ജീവിച്ചിരിപ്പുണ്ടെങ്കിൽ സുരക്ഷിതമായി പുറത്തെത്തിക്കാനാകുമെന്നും അവർ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.