ബാഴ്സലോണ: ബാഴ്സലോണയുടെ ഫ്രഞ്ച് സ്ട്രൈക്കർ ഒസ്മാനെ ഡെംബലെക്ക് ആറു മാസം വിശ ്രമം. വലതുകാൽ തുടക്ക് പരിക്കേറ്റ ഡെംബലെ ചൊവ്വാഴ്ച ശസ്ത്രക്രിയക്കു വിധേയനായി. തൊട്ടുപിന്നാലെയാണ് ആറു മാസം വിശ്രമം വേണ്ടിവരുമെന്ന് ബാഴ്സ അറിയിച്ചത്. നവംബറി ൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റു പുറത്തായ ഡെംബലെ ജനുവരി അവസാന വാരം തിരിച്ചുവരവിന് ഒരുങ്ങവെയാണ് വീണ്ടും പരിക്കിെൻറ പിടിയിലായത്.
പരിശീലനത്തിനിറങ്ങി െപ്ലയിങ് ഇലവനിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷകൾക്കിടെ കാലിലെ പരിക്ക് വീണ്ടും വഷളാവുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് ശസ്ത്രക്രിയ അനിവാര്യമാണെന്ന് അറിയിച്ചത്. ആറുമാസം പുറത്തിരിക്കേണ്ടതിനാൽ താരത്തിന് ഈ സീസൺ മുഴുവൻ നഷ്ടമാവും. ഇതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം ബാഴ്സലോണ ആരംഭിച്ചു. ട്രാൻസ്ഫർ സീസൺ അവസാനിച്ചതിനാൽ ഫെഡറേഷെൻറ പ്രത്യേക അനുമതിയോടെ പുതിയ താരത്തെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ബാഴ്സലോണ.
റയൽ സൊസിഡാഡിെൻറ വില്യൻ ജോസ്, ഡിപോർടിവോ അലാവസിെൻറ ലൂകാസ് പെരസ്, ഗെറ്റാഫെയുടെ എയ്ഞ്ചൽ റോഡ്രിഗസ് എന്നിവരിൽ ഒരാളെ ടീമിലെത്തിക്കാനാണ് കറ്റാലന്മാരുടെ ശ്രമം. അടുത്തയാഴ്ച ആരംഭിക്കുന്ന ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ട് മത്സരങ്ങൾക്കുമുമ്പായി പുതിയ കരാർ ഉണ്ടാവുമെന്നാണ് സൂചന. ലാ ലിഗയിൽ റയൽ മഡ്രിഡിനു പിന്നിൽ മൂന്നു പോയൻറ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്താണ് ബാഴ്സലോണ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.