Posted On
date_range Updated On
date_range സൂപ്പർകപ്പ്: ഐസോളിനോട് ഷൂട്ടൗട്ടിൽ തോൽവി; ഐ.എസ്.എൽ ചാമ്പ്യൻമാർ പുറത്ത്
ഭുവനേശ്വർ: െഎ.എസ്.എൽ രാജാക്കന്മാരെ ഷൂട്ടൗട്ടിൽ തകർത്ത് െഎ സോൾ എഫ്.സി സൂപ്പർ കപ്പ് ക്വാർട്ടറിൽ. ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ 5-3ന് ചാമ്പ്യന്മാരെ കെട്ടുകെട്ടിച്ചാണ് െഎസോളിെൻറ സ്വപ്നക്കുതിപ്പ്.
അഞ്ചു കിക്കുകളും െഎസോൾ താരങ്ങൾ വലയിലെത്തിച്ചപ്പോൾ, ചെന്നൈയിന് പിഴച്ചത് മലയാളി താരം മുഹമ്മദ് റാഫിയുടെ ഷോട്ട്. ഒാരോ ഗോളിന് പിന്നിട്ടുനിന്നിട്ടും തിരിച്ചുവന്ന് പ്രതീക്ഷപുലർത്തിയെങ്കിലും അവസാനം ഷൂട്ടൗട്ടിൽ ചെന്നൈയിന് അടിതെറ്റുകയായിരുന്നു. നിശ്ചിത സമയത്ത് 2-2നാണ് മത്സരം അവസാനിച്ചത്.
ചെന്നൈയിെൻറ ദൗർബല്യങ്ങൾ മനസ്സിലാക്കിയ െഎസോൾ ആക്രമിച്ചു കളിച്ചു. 22ാം മിനിറ്റിൽ റുമേനിയൻ താരം ആന്ദ്രെ ലൊനെസ്കുവിെൻറ സോളോ ഗോളാണ് െഎസോളിനെ മുന്നിലെത്തിച്ചത്.
എന്നാൽ മാലിസൺ(89) ചെന്നൈയിന് സമനില പിടിച്ചു. അധികസമയത്ത് ലൊനെസ്കു(91ാം മിനിറ്റ്) െഎസോളിനെ വീണ്ടും മുന്നിലെത്തിച്ചു. 114ാം മിനിറ്റിൽ ധനപാൽ ഗണേഷ് സമനില പിടിച്ച് ഷൂട്ടൗട്ടിലെത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.