ഗോൾവേട്ടയിൽ മെസ്സിക്കും മുമ്പിൽ; ഇന്ത്യൻ ഫുട്​ബാളിൻെറ രാജകുമാരന്​ ഇന്ന്​ 36ാം പിറന്നാൾ

ഹൈദരാബാദ്​: ​ക്രിക്കറ്റ്​ ജ്വരം ഇന്ത്യയെ വിഴുങ്ങിയ ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിലും ഇന്ത്യൻ ഫുട്​ബാളിന്​ വെട്ടം നൽകിയമിന്നുംതാരം സുനിൽ ഛേത്രിക്ക്​ ഇന്ന്​ 36ാം പിറന്നാൾ.2005 മുതൽ ഇന്ത്യൻ ടീമിൻെറ നീലക്കുപ്പായത്തിൽ പന്തുതട്ടിത്തുടങ്ങിയ ഛേത്രി പിന്നീട്​ ഇന്ത്യൻ ഫുട്​ബാളിലെ വൻമരമായി വളരുകയായിരുന്നു.

അന്താരാഷ്​ട്ര ഫുട്​ബാളിൽ സജീവമായ താരങ്ങളിലെ ഗോൾവേട്ടയു​െ ട കണക്കെടുത്താൽ 99 ഗോളുകൾ നേടിയ ​ക്രിസ്​റ്റ്യാനോ റൊണാൾ​േഡാക്ക്​ പിന്നിൽ ഛേത്രിരണ്ടാമനാണ്​. 115 മത്സരങ്ങളിൽ നിന്ന്​ 72 ഗോളുകളാണ്​ ഛേത്രിയുടെ സമ്പാദ്യം. 68 ഗോളുകളുള്ള സാക്ഷാൽ ലയണൽ മെസ്സി പോലും ഇക്കാര്യത്തിൽ ഛേത്രിക്ക്​ പിന്നിലാണ്​.

ഐ.എം വിജയൻ, ബൈച്യുങ്​ ബൂട്ടിയ എന്നിവർക്കുശേഷം ഇന്ത്യയുടെ ലക്ഷണമൊത്ത സ്​ട്രൈക്കറായി ഛേത്രി വാഴ്​ത്തപ്പെട്ടു.ഇന്ത്യക്കായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പന്തുതട്ടിയ റെക്കോർഡ്​ ​ഈ ഹൈദരാബാദുകാരൻെറ പേരിലാണ്​.

ഒരു ശരാശരി ഫുട്​ബാളറുടെ വിരമിക്കൽ പ്രായം അടുത്തെത്തിയെങ്കിലു​ം പ്രായം കൂടു​ന്തോറും വീര്യം വർധിച്ചുവരുന്ന ഛേത്രിയാണ്​ കളത്തിലുള്ളത്​. ഛേത്രിയില്ലാത്ത ഒരു ടീം എന്നത്​ ഇന്ത്യക്ക്​ ഇനിയും സങ്കൽപ്പിക്കാനായിട്ടില്ല. ഐ.എസ്​.എല്ലിലും ഇന്ത്യൻടീമിലുമെല്ലാം മിന്നും പ്രകടനങ്ങളാണ്​ പോയ സീസണുകളിൽ ഛേത്രി കാഴ്​ച വെച്ചത്​.

കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ കപ്പ്​ ഫുട്​ബാളിലെ ആരാധകരുടെ പ്രിയപ്പെട്ട താരമായി സുനിൽ ഛേത്രിയെ കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. ഇൻസ്​റ്റഗ്രാമിൽ നടത്തിയ വോ​ട്ടെടുപ്പിൽ 5,61,866 വോട്ടുകൾ നേടിയാണ്​ ഛേത്രി ​​ഒന്നാമനായത്​.

2009ൽ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബ്ബായ ക്യൂൻസ്​ പാർക്ക്​ റേ​​ഞ്ചേഴ്​സുമായി മൂന്നുവർഷത്തെ കരാർ ഒപ്പിട്ടിരുന്നുവെങ്കിലും ബ്രിട്ടീഷ്​ വർക്ക്​ പെർമിറ്റ്​ ലഭിക്കാത്തത്തിനാൽ ഛേത്രിക്ക്​ പന്തുതട്ടാനായിരുന്നില്ല. ഫിഫ റാങ്കിങ്ങിൽ ആദ്യ 70 സ്ഥാനത്തിലുള്ളിൽ ഇന്ത്യ ഇല്ലാതിരുന്നതിനാലാണ്​ ഛേത്രിക്ക്​ വർക്ക്​ പെർമിറ്റ്​ ലഭിക്കാതിരുന്നത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT