ന്യൂഡല്‍ഹി: ഐ.എസ്.എല്‍ സെമി ഫൈനല്‍ രണ്ടാംപാദത്തില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ പ്രതിരോധാത്മക ഫുട്ബാള്‍ കളിച്ചിട്ടില്ളെന്ന് കോച്ച് സ്റ്റീവ് കോപ്പല്‍. ആക്രമണ മനോഭാവത്തോടെ പോസിറ്റീവ് ഫുട്ബാള്‍ തന്നെയാണ് ടീം കളിച്ചതെന്നും ഡല്‍ഹി മികച്ച കളി കെട്ടഴിച്ചതുകൊണ്ടാണ് ബ്ളാസ്റ്റേഴ്സിന്‍േറത് നെഗറ്റീവ് ഫുട്ബാളായിരുന്നുവെന്ന തോന്നലുണ്ടാക്കിയതെന്നും ഇംഗ്ളീഷുകാരന്‍ അഭിപ്രായപ്പെട്ടു. നിശ്ചിത സമയത്ത് തന്നെ കളി കേരളം ജയിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘90 മിനിറ്റില്‍ മത്സരം ജയിക്കുകയായിരുന്നു ലക്ഷ്യം. അതിനായി കൂടുതല്‍ ആക്രമിച്ച് കളിക്കാനാണ് ടീമിന് നിര്‍ദേശം നല്‍കിയത്. അതോടെ പ്രതിരോധത്തില്‍ അല്‍പം അമാന്തമുണ്ടായി. പിടിച്ചുനിന്ന് കളിക്കുകയെന്നത് എന്‍െറ ശൈലിയല്ല. ആക്രമിച്ച് കളിക്കാനാണ് ഞാന്‍ എപ്പോഴും ശ്രമിക്കാറ് -കോപ്പല്‍ പറഞ്ഞു. രണ്ടാം പകുതിയില്‍ അര മണിക്കൂറോളം ടീം 4-4-2 ശൈലിയില്‍നിന്ന് മാറി 4-2-4 ഫോര്‍മേഷനിലാണ് കളിച്ചതെന്ന് കോച്ച് ചൂണ്ടിക്കാട്ടി. ആ ഘട്ടത്തില്‍ ആക്രമണം മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍, ഡല്‍ഹി പ്രതിരോധം കടുകട്ടിയായിരുന്നതിനാലാണ് കേരളത്തിന്‍െറ തന്ത്രം ഫലം കാണാതിരുന്നത് -അദ്ദേഹം പറഞ്ഞു.
ഇരുപാദങ്ങളിലുമായുള്ള കളി വിലയിരുത്തുമ്പോള്‍ ബ്ളാസ്റ്റേഴ്സ് തന്നെയാണ് ഫൈനലിലത്തൊന്‍ കൂടുതല്‍ അര്‍ഹതയുള്ള ടീമെന്ന് കോപ്പല്‍ അഭിപ്രായപ്പെട്ടു. ആദ്യ പാദത്തില്‍ ഞങ്ങള്‍ക്കായിരുന്നു വ്യക്തമായ മുന്‍തൂക്കം. രണ്ടാം പാദത്തിലും ഞങ്ങള്‍ നന്നായി കളിച്ചെങ്കിലും ഡല്‍ഹിയുടെ പോരാട്ടം മികച്ചതായിരുന്നു. അര മണിക്കൂറിനകം പത്ത് പേരായി ചുരുങ്ങിയിട്ടും ഡല്‍ഹിയുടെ പോരാട്ടവീര്യം അപാരമായിരുന്നു -കോപ്പല്‍ പറഞ്ഞു.
ഫൈനല്‍ സ്വന്തം തട്ടകത്തിലാണെന്നത് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും രണ്ടാംപാദ സെമി കഴിഞ്ഞ് ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലത്തൊന്‍ വൈകുന്നത് ടീമിനെ ബാധിക്കുമെന്ന് ആശങ്കയുള്ളതായി കോപ്പല്‍ സൂചിപ്പിച്ചു. എന്നാല്‍, ഇതൊന്നും അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരായ ഫൈനലില്‍ ബ്ളാസ്റ്റേഴ്സിന് തടസ്സമാവില്ളെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ സീസണില്‍ ഫൈനലില്‍ തങ്ങളെ കീഴടക്കിയ കൊല്‍ക്കത്തയോട് അതിന് കണക്കുതീര്‍ക്കാന്‍ കാത്തിരിക്കുകയാണ് ബ്ളാസ്റ്റേഴ്സ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.