സം​സ്ഥാ​ന ക്ല​ബ് ഫു​ട്ബാ​ൾ:  ആ​ദ്യ​ജ​യം സ്പോ​ർ​ട്സ്  അ​ക്കാ​ദ​മി തി​രൂ​രി​ന്​

തൃക്കരിപ്പൂർ: സംസ്ഥാന ക്ലബ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് തൃക്കരിപ്പൂർ സിന്തറ്റിക് ഫ്ലഡ്ലിറ്റ് സ്േറ്റഡിയത്തിൽ തുടക്കമായി. ഉദ്ഘാടനമത്സരത്തിൽ സ്പോർട്സ് അക്കാദമി തിരൂർ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ജിംഖാന കണ്ണൂരിനെ പരാജയപ്പെടുത്തി. തിരൂരിനുവേണ്ടി നാലു ഗോൾ നേടിയ കെ. ശഹീദ്  കളിയിലെ കേമനായി. സുഷി മറ്റൊരു ഗോളും നേടി. കളി അവസാനിക്കാൻ അഞ്ചു മിനിറ്റ് ബാക്കിയിരിെക്ക കണ്ണൂരിനുവേണ്ടി ധനേഷ് ആശ്വാസഗോൾ നേടി. ആദ്യപകുതിയിലാണ് നാലു ഗോളുകൾ വഴങ്ങിയത്. ഇന്ന് ഗ്ലോബൽ തൃശൂർ സ്പോർട്സ് അക്കാദമി തിരൂരിനെ നേരിടും. 23 വർഷങ്ങൾക്കുശേഷം കാസർകോട് ജില്ലയിലെത്തുന്ന മേജർ ടൂർണമെൻറിന് സോക്കർ ചെറുവത്തൂരും ഡി.വൈ.എഫ്.ഐ തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റിയും സംയുക്തമായാണ് ആതിഥ്യമരുളുന്നത്. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 
Tags:    
News Summary - state club football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT