മഡ്രിഡ്: രണ്ടാം നിരയെ ഇറക്കിക്കളിപ്പിച്ചും വിജയം നേടുമെന്ന റയൽ മഡ്രിഡ് മാനേജർ സിനദിൻ സിദാെൻറ ആത്മവിശ്വാസത്തിന് ബിഗ് സല്യൂട്ട്. സ്പാനിഷ് ലാ ലിഗയിൽ സ്പോർട്ടിങ് ജിയോണിനെതിരായ മത്സരത്തിൽ മുൻനിര താരങ്ങൾക്കെല്ലാം വിശ്രമമനുവദിച്ച് കളത്തിറിക്കിയ ടീം 3-2ന് ജയിച്ചുകയറി.
എൽക്ലാസികോ, ചാമ്പ്യൻസ് ലീഗ് രണ്ടാം പാദം എന്നിവക്കുള്ള ഒരുക്കം മുന്നിൽക്കണ്ടായിരുന്നു സിദാൻ ടീമിനെ കളത്തിലിറക്കിയത്. രണ്ടു ഗോളുകൾ നേടി സ്പോർട്ടിങ് റയലിനെ ഞെട്ടിച്ചെങ്കിലും ഇസ്കോ (17, 90), അൽവാരോ മൊറാറ്റ (59) എന്നിവരുടെ ഗോളിൽ റയൽ ജയം പിടിച്ചെടുക്കുകയായിരുന്നു. ജയത്തോടെ 31 കളികളിൽ റയലിന് 75 പോയൻറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.