ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയിൽ കാറ്റലോണിയയുടെ കൊടിയടയാളമാണ് ബാഴ്സലോണയും എസ്പാന്യോളും. ചിരവൈരികളാണെങ്കിലും ഇവർ കളത്തിലിറങ്ങുേമ്പാൾ സ്വാതന്ത്ര്യപോരാട്ടം കനക്കുന്ന കാറ്റേലാണിയൻ പ്രതീകമായി ദേശീയ വികാരം അതിതീവ്രമാവും. എന്നാൽ, ലാ ലിഗയിലെ പോരാട്ടമുറ്റത്ത് അടുത്ത സീസണിൽ ബാഴ്സേലാണ ഒറ്റക്കാവുന്നതിെൻറ സങ്കടമാണ് കാറ്റലൻകാർക്ക്.
27 വർഷത്തിനിടെ എസ്പാന്യോൾ ആദ്യമായി ലാ ലിഗയിൽനിന്നും തരംതാഴ്ത്തപ്പെട്ടു. ഇൗ സീസസണിൽ തൊട്ടതെല്ലാം പിഴച്ച എസ്പാന്യോൾ 38 കളിയിൽ 25 പോയൻറ് മാത്രം സമ്പാദ്യവുമായി 20ാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ രണ്ടാം ഡിവിഷനിലേക്ക് വീണു. 119 വർഷത്തെ ചരിത്രമുള്ള ക്ലബ് നാലു തവണ മാത്രമേ രണ്ടാം ഡിവിഷനിൽ കളിച്ചിട്ടുള്ളൂ.
1928ൽ ആരംഭിച്ച ലാ ലിഗയുടെ പ്രഥമ സീസണിൽതന്നെ എസ്പാന്യോളുണ്ടായിരുന്നു. ഇതുവരെ കിരീടമണിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും 80 സീസണിൽ അവർ ടോപ് ഡിവിഷെൻറ ഭാഗമായിരുന്നു. 1993-94ന് ശേഷം ആദ്യമായാണ് തരംതാഴ്ത്തപ്പെടുന്നത്. ഒരാഴ്ചമുമ്പ് ബാഴ്സലോണയോടേറ്റ തോൽവിയോടെയാണ് തരംതാഴ്ത്തൽ ഉറപ്പായന്നത്. നാല് കോച്ചുമാരെ പരീക്ഷിച്ചാണ് എസ്പാന്യോൾ സീസൺ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.