ജിദ്ദ: ഫുട്ബാൾലോകത്തിെൻറ ആവേശമായ സ്പാനിഷ് എൽ ക്ലാസികോക്ക് അറേബ്യൻ മണ്ണ് വേ ദിയാകുമോ? സ്പാനിഷ് ചാമ്പ്യന്മാരുടെ പോരാട്ടമായ സൂപ്പർ കോപക്ക് അടിമുടി മാറ്റങ് ങളോടെ ഇന്ന് ജിദ്ദയിൽ കിക്കോഫ് കുറിക്കുേമ്പാൾ ആരാധകർ കാത്തിരിക്കുന്നത് ബാഴ് സലോണ-റയൽ മഡ്രിഡ് ഫൈനലിന്.
സ്പെയിനിലെ രണ്ട് ചാമ്പ്യന്മാരുടെ മത്സരത്തിൽനിന്ന് നാല് ടീമുകളുടെ അങ്കമായാണ് സൂപ്പർ കോപ ഇക്കുറി വേഷം മാറുന്നത്. അതിനൊപ്പം ആദ്യമായി അറേബ്യൻ മണ്ണിലേക്ക് കുടിയേറുകയും ചെയ്യുന്നു. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയമാണ് വേദി. കഴിഞ്ഞ സീസണിൽ മൊറോക്കോയിലായിരുന്നു സൂപ്പർ കോപ്പ പോരാട്ടം.
ബാഴ്സലോണ, റയൽ മഡ്രിഡ്, വലൻസിയ, അത്ലറ്റികോ മഡ്രിഡ് ടീമുകളാണ് ഏറ്റുമുട്ടുന്നത്. ലാ ലിഗ ജേതാക്കളും കിങ്സ് കപ്പ് ഫൈനലിസ്റ്റുമെന്ന നിലയിൽ ബാഴ്സ എത്തിയതോടെ, ലീഗിലെ മൂന്നാം സ്ഥാനക്കാരായ റയലിനും ചാമ്പ്യൻഷിപ്പിൽ അവസരം ലഭിക്കുകയായിരുന്നു. വലൻസിയ കിങ്സ് കപ്പ് ചാമ്പ്യന്മാരും അത്ലറ്റികോ ലീഗ് റണ്ണേഴ്സ് അപ്പുമാണ്.
ഇന്നുരാത്രി 12.30ന് വലൻസിയയും റയൽ മഡ്രിഡും ഏറ്റുമുട്ടും. നാളെയാണ് ബാഴ്സലോണ -അത്ലറ്റികോ മഡ്രിഡ് മത്സരം. ഇവരിലെ ജേതാക്കൾ തമ്മിലാവും 12ന് രാത്രിയിലെ ഫൈനൽ. സ്പാനിഷ് വമ്പന്മാരുടെ പോരാട്ടത്തിന് ആവേശത്തോടെയാണ് സൗദി അറേബ്യ കാത്തിരിക്കുന്നത്. മൂന്ന് മത്സരങ്ങളുടെയും ടിക്കറ്റുകൾ വിറ്റുപോയി.
സൂപ്പർ സമ്മാനം സൂപ്പർ കോപ വിജയികളെയും പങ്കെടുക്കുന്നവരെയും കാത്തിരിക്കുന്നത് വൻ സമ്മാനത്തുക. ചാമ്പ്യന്മാർക്ക് 30 ലക്ഷം യൂറോ (24 കോടി രൂപ) സമ്മാനം. റണ്ണേഴ്സ് അപ്പിന് 20 ലക്ഷം യൂറോ (16 കോടി രൂപ) സമ്മാനം. സെമിയിൽ പുറത്താകുന്നവരെ കാത്തിരിക്കുന്നത് ആറുകോടി രൂപയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.