മഡ്രിഡ്: നാലു മത്സരങ്ങൾ ശേഷിക്കെതന്നെ സ്പാനിഷ് ലാ ലിഗ കിരീടം ബാഴ്സലോണയുടെ ഷോകേസിലെത്തി. സൂപ്പർതാരം ലയണൽ മെസ്സിയുടെ ഹാട്രിക്കിെൻറ കരുത്തിൽ ഡിപോർട്ടീവോ ലാകൊരൂനയെ 4-2ന് തോൽപിച്ചാണ് ബാഴ്സ 25ാം കിരീടം ചൂടിയത്. കഴിഞ്ഞയാഴ്ച കോപ ഡെൽ റേയും നേടിയ ഏണസ്റ്റോ വെൽവെർഡെയുടെ ടീമിന് ഇതോടെ ഇരട്ടി മധുരമായി.
കഴിഞ്ഞ 10 സീസണിനിടെ ബാഴ്സലോണയുടെ ഏഴാം ലാ ലിഗ കിരീടമാണിത്. ലാ ലിഗയിൽ പരാജയമറിയാതെയുള്ള കുതിപ്പ് 41ാം മത്സരത്തിലും തുടരാനും ബാഴ്സക്കായി. ലാ ലിഗയിൽ ഇൗ സീസണിൽ ഇതുവരെ ടീം തോൽവിയറിഞ്ഞിട്ടില്ല.
34 മത്സരങ്ങളിൽ 86 പോയേൻറാടെയാണ് ബാഴ്സ കിരീടം ഉറപ്പിച്ചത്. രണ്ടാമതുള്ള അത്ലറ്റികോ മഡ്രിഡിന് 36 കളികളിൽ 75 പോയൻറാണുള്ളത്. 34 മത്സരങ്ങളിൽ 71 പോയൻറുള്ള റയൽ മഡ്രിഡ് മൂന്നാം സ്ഥാനത്താണ്.
ഫിലിപ്പെ കുട്ടീന്യോ (ഏഴ്) ബാഴ്സയെ മുന്നിലെത്തിച്ചശേഷം 38, 82, 85 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഹാട്രിക്. ലൂകാസ് പെരക് (40), എംറെ കൊലാക് (64) എന്നിവർ ഡിപോർട്ടീവോയുടെ ഗോളുകൾ നേടി. ഉസ്മാൻ ഡെംബലെയുടെ പാസിലാണ് കുട്ടീന്യോ ബാഴ്സയെ മുന്നിലെത്തിച്ചത്. ലൂയി സുവാരസിെൻറ പാസിൽ തെൻറ ആദ്യ ഗോൾ നേടിയ മെസ്സി ടീമിെൻറ ലീഡ് ഇരട്ടിയാക്കി.
എന്നാൽ, വർധിതവീര്യത്തോടെ തിരിച്ചടിച്ച ഡിപോർട്ടീവോ ആദ്യം ലൂകാസ് പെരകിലൂടെയും ഇടവേളക്കുശേഷം എംറെ കൊലാകിലൂടെയും തിരിച്ചടിച്ചതോടെ പോരാട്ടം ഇഞ്ചോടിഞ്ചായി. എന്നാൽ, അവസാനഘട്ടത്തിൽ വീണ്ടും രക്ഷകനായ മെസ്സിയുടെ വക അഞ്ചു മിനിറ്റ് ഇടവേളയിൽ രണ്ടു ഗോളുകൾകൂടി പിറവിയെടുത്തപ്പോൾ വിജയത്തോടെതന്നെ കിരീടനേട്ടം ആഘോഷിക്കാൻ ബാഴ്സക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.