Posted On
date_range Updated On
date_range പോർചുഗലിനെ വീഴ്ത്തി; എട്ടാമതും സ്പെയിൻ അണ്ടർ 19 യൂറോ ജേതാക്കൾ
യെരവാൻ (അർമീനിയ): ഫെറാൻ ടോറസിെൻറ ഇരട്ടഗോൾ മികവിൽ നിലവിലെ ചാമ്പ്യന്മാരായ പോർചുഗലിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപിച്ച് സ്പെയിൻ അണ്ടർ 19 യൂറോകപ്പ് ജേതാക്കളായി.
അണ്ടർ 21 യൂറോയിലും ജേതാക്കളായ സ്പെയിനിനിത് ഇരട്ടിമധുരമായി. 34ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ വലൻസിയ ഫോർവേഡ് 51ാം മിനിറ്റിൽ പട്ടിക തികച്ചു. സ്പെയിനിെൻറ അലമാരയിലെത്തുന്ന എട്ടാം അണ്ടർ 19 കിരീടമാണിത്.
മൂന്നു കിരീടങ്ങളുള്ള ഫ്രാൻസാണ് ഇക്കാര്യത്തിൽ രണ്ടാമത്. നാലു ഗോളുകൾ നേടിയ പോർചുഗലിെൻറ ഗോൺസാലോ റാമോസാണ് ടോപ് സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.